23 December Monday

സമന്വയം: 
ജില്ലാതല ഉദ്ഘാടനം 
ജനുവരി 2ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024

തൃശൂർ
സംസ്ഥാന ന്യൂനപക്ഷ കമീഷന്റെയും കേരള നോളജ് ഇക്കോണമി മിഷന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമന്വയം (ന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിൽ അവസരങ്ങൾ) പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജനുവരി രണ്ടിന്‌  തൃശൂർ സെന്റ് തോമസ് കോളേജിൽ നടക്കും. കമീഷൻ അംഗം എ സൈഫുദ്ദീനിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്‌ തീരുമാനം. മേഖലാതല രജിസ്ട്രേഷൻ ക്യാമ്പുകൾ, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാവക്കാട് എന്നിവിടങ്ങളിലും നടക്കും. 

എ എം ഹാരിസ് ചെയർമാനായും ഫാ. നൗജിൻ വിതയത്തിൽ ജനറൽ കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു. ജില്ലാതല രജിസ്ട്രേഷൻ നടപടികൾ ഫെബ്രുവരിയോടെ പൂർത്തിയാക്കും. ജില്ലാ ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രം പ്രിൻസിപ്പൽ കെ കെ സുലൈഖ, കേരള നോളജ് ഇക്കോണമി മിഷൻ റീജണൽ പ്രോഗ്രാം മാനേജർ എം എ സുമി എന്നിവർ സംസാരിച്ചു.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top