21 December Saturday

സാദിഖലി തങ്ങൾ 
വിമർശത്തിന്‌ അതീതനല്ല: എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024
തൃശൂർ 
പാണക്കാട് സാദിഖലി തങ്ങൾ മുസ്ലിം ലീഗിന്റെ അധ്യക്ഷനായതിനാൽ, അദ്ദേഹം വിമർശനാതീതനായ നേതാവല്ലെന്ന്‌ എൽഡിഎഫ്‌. മത പരിവേഷം നൽകി എതിർപ്പുകളെ മറികടക്കാനുള്ള ശ്രമം വിജയിക്കില്ല. കോൺഗ്രസിന്റെ എല്ലാ മൃദുഹിന്ദുത്വ നിലപാടുകളെയും ന്യായീകരിക്കാൻ വിധിക്കപ്പെട്ട പാർടിയാണ് മുസ്ലിം ലീഗ്. ഇക്കാര്യം തുറന്നു കാണിച്ചാലുടൻ മതനേതാവാണ്, മിണ്ടരുത് എന്ന് പറയുന്നത് കാപട്യമാണ്. രാജ്യത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്തുന്ന ആർക്കും കോൺഗ്രസിന്റെ ഇന്നലെകൾ കാണാതിരിക്കാനാകില്ല. പള്ളി തകർക്കാൻ കൂട്ടുനിന്നത് ജാംബവാന്റെ കാലത്താണെന്ന് പറഞ്ഞ് കെപിസിസി പ്രസിഡന്റ്‌ ഒളിച്ചോടുകയാണ്. ഇതേക്കുറിച്ച് മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും പ്രതികരിക്കാതിരിക്കുന്നത് അവിശുദ്ധ സഖ്യം മറച്ചുപിടിക്കാനാണെന്നും എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ വി അബ്ദുൾ ഖാദർ പ്രസ്‌താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top