19 December Thursday
അപ്പുക്കുട്ടി പൊതുവാൾ സ്മാരക പുരസ്കാരം

ജന്മശതാബ്ദി പുരസ്കാരം കോട്ടക്കൽ രവിക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024
ചെറുതുരുത്തി 
കലാമണ്ഡലം അപ്പുക്കുട്ടിപൊതുവാൾ സ്മാരക ട്രസ്റ്റിന്റെ  അവാർഡുകൾ പ്രഖ്യാപിച്ചു. ജന്മശതാബ്ദി പുരസ്കാരത്തിന്  മദ്ദളകലാകാരൻ  കോട്ടക്കൽ രവി  അർഹനായി. 25,001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. 
തിരുവില്വാമല മാധവവാര്യർ യുവ പ്രതിഭ പുരസ്കാരം  യുവ മദ്ദള കലാകാരൻ  കലാമണ്ഡലം നാരായണന് സമ്മാനിക്കും.  മദ്ദളം നിർമാണ മേഖലയിലെ മുതിർന്ന വ്യക്തിയായ  പെരുവെമ്പ് രാഘവനെ  ചടങ്ങിൽ  വാദ്യശിൽപ്പി പുരസ്കാരം നൽകി ആദരിക്കും. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ്‌ സമ്മാനം.   ട്രസ്റ്റ് പ്രസിഡന്റ്‌  കലാമണ്ഡലം നാരായണൻനായർ,  സെക്രട്ടറി  ഗോപി എൻ പൊതുവാൾ,  തൃപ്പലമുണ്ട നടരാജവാര്യർ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരനിർണയം നടത്തിയത്. 
2025 ജനുവരി 2-ന് കേരളകലാമണ്ഡലം കുത്തമ്പലത്തിൽ നടക്കുന്ന   ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് അഷ്ടപദി, സപ്‌തമദ്ദളകേളി, ആചാര്യസ്മൃതി, സംഗീതക്കച്ചേരി, നൃത്തം, കഥകളി തുടങ്ങിയ കലാപരിപാടികൾ അരങ്ങേറും. വൈകിട്ട്‌ 4ന്‌ നടക്കുന്ന സമ്മേളനത്തിൽ  പുരസ്കാരങ്ങൾ സമ്മാനിക്കും. കലാമണ്ഡലം നാരായണൻ നായർ, ഗോപി എൻ പൊതുവാൾ, പി നാരായണൻകുട്ടി, പി ഹരിഹരൻ, കെ ശ്രീജിത്ത്, കലാമണ്ഡലം ഹരിദാസൻ, വേണുഗോപാലൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top