ചേർപ്പ്
പഴുവിൽ സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങൾ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഉല്ലാസ് കണ്ണോളി അധ്യക്ഷനായി. ബാങ്ക് മുൻ പ്രസിഡന്റുമാർ, മികച്ച കുടുംബശ്രീകൾ, കലാ മത്സര വിജയികൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പഴുവം പരസ്പര സഹായ സംഘം എന്ന പേരിൽ 1924ൽ ആരംഭിച്ച സ്ഥാപനം ഇപ്പോൾ 12,800 ലേറെ അംഗങ്ങളും 100 കോടി നിക്ഷേപവും 2.06 കോടി ഓഹരി മൂലധനവും 85.75 കോടി വായ്പയുമായി ക്ലാസ് വൺ സ്പെഷ്യൽ ഗ്രേഡ് ബാങ്കായി മാറി. ശതാബ്ദിയോടനുബന്ധിച്ച് 70 കഴിഞ്ഞ ബാങ്ക് അംഗങ്ങൾക്ക് വർഷം തോറും നൽകുന്ന സാന്ത്വനം പെൻഷൻ 1300 രൂപയിൽ നിന്ന് 1500 രൂപയായും മരണപ്പെടുന്ന അംഗത്തിന്റെ കുടുംബത്തിന് നൽകിയിരുന്ന 3000 രൂപ 5000 ആയും വർധിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശിധരൻ, ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് മോഹൻദാസ്, കെ പി രാജേന്ദ്രൻ, വി എസ് സുനിൽ കുമാർ, ഷീന പറയങ്ങാട്ടിൽ, ഗീത ഗോപി, എൻ ജി ജയരാജ്, പി വി അശോകൻ, സിജോ ജോർജ്, ഷാജി കളരിക്കൽ, ഷൺമുഖൻ വടക്കുംപറമ്പിൽ, ഐ കെ ഉണ്ണിക്കൃഷ്ണൻ, ബാങ്ക് സെക്രട്ടറി കെ കെ സജിത എന്നിവർ സംസാരിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വരും മാസങ്ങളിൽ കലാ സാംസ്കാരിക പരിപാടികളും കാർഷിക, വ്യാവസായിക സെമിനാറുകളും നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..