19 December Thursday
വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ വികസനം

അടിയന്തര യോ​ഗം വിളിക്കും: എംപി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024

വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ കെ രാധാകൃഷ്ണൻ എംപി സന്ദർശിക്കുന്നു

ഞ 
അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്ന വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിലെ നിർമാണ പ്രവർത്തനങ്ങൾ കെ രാധാകൃഷ്ണൻ എംപി സന്ദർശിച്ചു. ഷൊർണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കാതെ പാലക്കാട് വഴി പോകുന്ന ട്രെയിനുകളുടെ അവസാന എക്സ്പ്രസ്‌ സ്റ്റേഷനും തിരുവനന്തപുരം ഡിവിഷനിലെ അവസാന സ്റ്റേഷനുമാണ് വടക്കാഞ്ചേരി. മന്ദഗതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും വികസനകാര്യങ്ങള്‍ ചർച്ച ചെയ്യാ‌നുമായി റെയിൽവേ ഉദ്യോഗസ്ഥരേയും ജനപ്രതിനിധികളേയും പാസഞ്ചേഴ്സ് അസോസിയേഷനേയും ഉൾപ്പെടുത്തി അടിയന്തര യോഗം വിളിക്കുമെന്ന് എംപി പറഞ്ഞു.   മേൽക്കൂര, റെയിൽവേ കോളനി മുതൽ സ്റ്റേഷൻ എൻട്രൻസ് വരെ ഫുട്ട് ഓവർ ബ്രിഡ്ജ്, ജീവനക്കാർക്കുള്ള റെസ്റ്റ് റൂം എന്നിവ നിർമിക്കണമെന്ന്‌ എംപി ചൂണ്ടിക്കാട്ടി. 
തിരുവനന്തപുരം–-മംഗലാപുരം എക്സ്‌പ്രസ്‌, എറണാകുളം–-കാരയ്ക്കൽ എക്സ്പ്രസ്‌, കന്യാകുമാരി–--പുണെ എക്സ്പ്രസ്‌ എന്നീ ട്രെയിനുകളുടെ വടക്കാഞ്ചേരിയിലെ സ്റ്റോപ്പ് നിർത്തലാക്കിയത് കോവിഡാനന്തരം പുനഃസ്ഥാപിക്കാത്തത് യാത്രക്കാരെ ദുരിതത്തിലാക്കി. ഈ വണ്ടികളുടെ സ്റ്റോപ്പ് അടിയന്തരമായി പുനഃസ്ഥാപിക്കണമെന്ന് എംപി അറിയിച്ചു. ഷൊർണൂരിൽ പോകാതെ പാലക്കാട് വഴി പോകുന്ന ട്രെയിനുകൾക്ക് വടക്കാഞ്ചേരിയിൽ സ്റ്റോപ്പ് അനുവദിക്കണം. സ്റ്റേഷന്റെ സമഗ്ര വികസനത്തിനും കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനും റെയിൽവേ മന്ത്രാലയവുമായി ഇടപെടൽ നടത്തും. തിരുവനന്തപുരം–-മധുര അമൃത എക്സ്പ്രസ്, എറണാകുളം–-കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ്‌, നാഗർകോവിൽ–-മംഗലാപുരം എക്സ്പ്രസ്‌, തിരുനെൽവേലി–പാ-ലക്കാട് പാലരുവി എക്സ്പ്രസ്‌ എന്നീ ട്രെയിനുകൾക്ക് വടക്കാഞ്ചേരി സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്ക് നിവേദനം നൽകിയെന്നും എംപി പറഞ്ഞു. 
സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ, സ്റ്റേഷൻ സൂപ്രണ്ട് കെ കെ ഗംഗാധരൻ, നഗരസഭാ വികസനകാര്യ ചെയർമാൻ എം ആർ അനൂപ് കിഷോർ എന്നിവർ ഒപ്പമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top