19 November Tuesday
ആരോ​ഗ്യ സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവം

ഉണർന്നു സർഗ വേദികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024

കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല ഇന്റർസോൺ കലോത്സവം സ്റ്റേജ് മത്സരങ്ങൾ മന്ത്രി ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യുന്നു

ഒല്ലൂർ
കേരള ആരോഗ്യശാസ്ത്ര സർവകലാശാല യൂണിയൻ  ഇന്റർ സോൺ കലോത്സവം ‘തഹ്‌രീർ’  സ്റ്റേജ്‌ മത്സരങ്ങൾക്ക്‌ തുടക്കം. നൃത്തവേദികൾ ഉണർന്നതോടെ കലോത്സവ നഗരിയിൽ ആഘോഷത്തിമിർപ്പായി.  തിരുവാതിരക്കളി, മാർഗംകളി, മാപ്പിളപ്പാട്ട്, ഗ്രൂപ്പ് സോങ്ങ്സ്, മോണോ ആക്ട്, മിമിക്രി, 25 ഓളം മത്സരങ്ങൾ അഞ്ചു വേദികളിലായി നടന്നു.
സ്റ്റേജ് മത്സരങ്ങൾ   മന്ത്രി ഡോ. ആർ ബിന്ദു ഉദ്‌ഘാടനം ചെയ്‌തു. സർവകലാശാല യൂണിയൻ ചെയർപേഴ്സൺ ബി  കനിഷ്ക അധ്യക്ഷയായി.  ആരോഗ്യശാസ്ത്ര സർവകലാശാല സ്റ്റുഡന്റ്‌ അഫയർസ് ഡീൻ ഡോ. വി വി ഉണ്ണിക്കൃഷ്ണൻ മുഖ്യാതിഥിയായി.  വൈദ്യരത്നം ആയുർവേദ കോളേജ് പ്രിൻസിപ്പൽ  ഡോ. വി എൻ പ്രസന്ന,  സർവകലാശാല യൂണിയൻ വൈസ് ചെയർമാൻ  ഭഗീരഥ്  എസ്  പ്രസാദ്,   ജനറൽ സെക്രട്ടറി  വി എസ്‌ ഹരികൃഷ്ണൻ, വൈദ്യരത്നം ആയുർവേദ കോളേജ് യൂണിയൻ ചെയർപേഴ്സൺ ബി രവീണ, ഫാർമസി എക്സിക്യൂട്ടീവ് കൗൺസിൽ മെമ്പർ സ്നേഹ സനൽ   എന്നിവർ സംസാരിച്ചു. 
തൈക്കാട്ടുശേരി വൈദ്യരത്നം ആയുർവേദ കോളേജിൽ നടക്കുന്ന ഇന്റർസോൺ കലോത്സവത്തിൽ സംസ്ഥാനത്തെ 132 കോളേജുകളിൽ നിന്നുള്ള മത്സരാർഥികൾ പങ്കെടുക്കുന്നു.  90 മത്സര ഇനങ്ങളിലായി മൂവായിരത്തോളം വിദ്യാർഥികൾ മാറ്റുരയ്‌ക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top