19 December Thursday

കാട്ടാനക്കൂട്ടം വ്യാപകമായി 
കൃഷി നശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Dec 19, 2024
ചാലക്കുടി
പീലാർമുഴി മേഖലയിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പീലാർമുഴി മേഖലയിലാണ് നാല്‌ ആനകളുടെ സംഘം കൃഷി നശിപ്പിച്ചത്. ഒരുമാസം പ്രായമുള്ള കുട്ടിയാനയും ഉണ്ടായിരുന്നു.  പീലാർമുഴി ചേരവേലിൽ ബെന്നിയുടെ പറമ്പിലെ നിരവധി റബർ, തെങ്ങ്, കവുങ്ങ് തുടങ്ങിയവ മറിച്ചിട്ടു. കല്ലുമടം സുരേഷ്, യൂജിൻ മോറേലി എന്നിവരുടെ കൃഷിയിടത്തും ആനക്കൂട്ടം വ്യാപകമായ നാശമാണ് വിതച്ചത്. പടക്കമെറിഞ്ഞും മറ്റും ആനക്കൂട്ടത്തെ തുരത്താൻ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. ബുധൻ പകൽ പത്തുവരെ പ്രദേശത്ത് നിലയുറപ്പിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top