ചാലക്കുടി
അതിരപ്പിള്ളി പൊലീസ് സ്റ്റേഷൻ പരിസരത്ത് കാട്ടാന നിലയുറപ്പിച്ചത് പരിഭ്രാന്തി പരത്തി. ഗണപതി എന്ന കാട്ടാനയാണ് സ്റ്റേഷന് സമീപത്തെ പറമ്പിലെത്തിയത്. ചൊവ്വാഴ്ച രാത്രിയോടെ എത്തിയ കാട്ടാന ബുധൻ രാവിലെയായിട്ടും വനത്തിലേക്ക് പോയില്ല. പറമ്പിലെ പന മറിച്ചിട്ടും ചിന്നംവിളിച്ചും ആന പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആന വനത്തിലേക്ക് പോയത്. മാസങ്ങൾക്ക് മുമ്പ് പൊലീസ് സ്റ്റേഷന് മുന്നിലെ തെങ്ങിൽ നിന്ന് പട്ട പറിച്ച് തിന്നാനും കാട്ടാന എത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..