മാള
ഗ്രാമികയിലെ കവിതാ ദിനം കവിതയുടെ ഭിന്ന ഭാവങ്ങളുടെ ആവിഷ്കരണ വേദിയായി. മലയാള കവിതാദിന പരിപാടികൾക്ക് മീരാബെൻ, കയ്യുമ്മു കോട്ടപ്പടി, സുബ്രഹ്മണ്യദാസ്, എം സി പോൾ എന്നിവർ ചേർന്ന് മലയാള കവിതയുടെ കൊടി ഉയർത്തിയതോടെ തുടക്കമായി. അഞ്ചത്ത് ബാലകൃഷ്ണൻ അധ്യക്ഷനായി. ഗ്രാമിക പ്രസിഡന്റ് പി കെ കിട്ടൻ, ട്രഷറർ സി മുകന്ദ്രൻ എന്നിവർ സംസാരിച്ചു.
കാവ്യതരംഗിണി എന്ന പേരിൽ ഏഴ് സെഷനുകളിലായി നടന്ന കവിതാദിനം കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വടക്കേടത്ത് പത്മനാഭൻ അധ്യക്ഷനായി. സ്മിത പി മേനോൻ കാവ്യാലാപനം നടത്തി. അനീഷ് ഹാറൂൺ റഷീദ്, എം സി സന്ദീപ് എന്നിവർ സംസാരിച്ചു.
പി ഭാസ്‌ക്കരൻ, തിരുനല്ലൂർ കരുണാകരൻ എന്നിവരെ ബക്കർ മേത്തലയും ഡോ.നിത്യ പി വിശ്വവും അനുസ്മരിച്ചു. പ്രൊഫ. വി കെ സുബൈദ, കെ വി അനിൽകുമാർ, എ വി കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. കാവ്യ സംവാദത്തിൽ സുകുമാരൻ ചാലിഗദ്ദ, ധന്യ വേങ്ങാച്ചേരി, പ്രകാശ് ചെന്തളം, ബിന്ദു ഇരുളം, ആർ കെ അട്ടപ്പാടി എന്നിവർ പങ്കെടുത്തു. ഇമ്മാനുവൽ മെറ്റിൽസ്, അഭി തുമ്പൂർ എന്നിവർ സംസാരിച്ചു. കവിത ചൊല്ലും പറച്ചിലും വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. പി ബി ഹൃഷികേശൻ, വാസുദേവൻ പനമ്പിള്ളി, പി കെ ഗണേഷ്, പി ടി സ്വരാജ്, വിയോ വർഗീസ്, കെ സി ഹരിദാസ് എന്നിവർ സംസാരിച്ചു.
സമാപന സമ്മേളനം കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. തുമ്പൂർ ലോഹിതാക്ഷൻ അധ്യക്ഷനായി. കെ വി ഉണ്ണിമായ കാവ്യാലാപനം നടത്തി. പ്രൊഫ. കുസുമം ജോസഫ്, രമേഷ് കരിന്തലക്കൂട്ടം, ശ്രീജ നടുവം, വി കെ ശ്രീധരൻ, പി കെ കിട്ടൻ, വി ആർ മനുപ്രസാദ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..