കൊടുങ്ങല്ലൂർ
ലഹരിക്കടത്ത് തടയാൻ കടലും അഴിമുഖവും കേന്ദ്രീകരിച്ച് സംയുക്ത സേനയുടെ റെയ്ഡ് ശക്തമാക്കി. ക്രിസ്‌മസ് നവവത്സരാഘോഷങ്ങൾക്ക് മുന്നോടിയായി തീരസുരക്ഷ ഉറപ്പാക്കാനും കടൽവഴിയുള്ള മദ്യ–- മയക്കുമരുന്ന് കടത്ത് തടയുന്നതിനുമായാണ് റെയ്ഡ് നടത്തിയത്. ഇരിങ്ങാലക്കുട എക്‌സൈസ് സർക്കിൾ ഓഫീസ്, കൊടുങ്ങല്ലൂർ എക്‌സൈസ് സർക്കിൾ ഓഫീസ്, ഫിഷറീസ് സ്റ്റേഷൻ അഴീക്കേട്, മറൈൻ എൻഫോഴ്‌സ്‌മെന്റ് ആൻഡ് വിജിലൻസ് വിങ്, അഴീക്കോട് തീരദേശ പൊലീസ് എന്നിവയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
കരയിൽനിന്ന് 12 നോട്ടിക്കൽ മൈൽ ദൂരത്തിലുള്ള എല്ലാ മത്സ്യബന്ധന യാനങ്ങളും സംഘം പരിശോധിച്ചു. അഴീക്കോട് മുനയ്ക്കൽ മുതൽ ചേറ്റുവ വരെയുള്ള സ്ഥലങ്ങളിൽ നിന്ന് കടലിൽ പോയ ബോട്ടുകളാണ് പ്രധാനമായും പരിശോധിച്ചത്. ഗോവ, മംഗലാപുരം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കടൽ മാർഗം മദ്യവും സ്പിരിറ്റും എത്താറുണ്ട്.
കടൽ വഴി എത്തുന്ന മദ്യം അധികൃതർ നേരത്തെ പിടികൂടിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..