സിതാറാം യെച്ചൂരി നഗർ
(ഇരിങ്ങാലക്കുട ടൗൺ ഹാൾ)
സിപിഐ എം ഇരിങ്ങാലക്കുട ഏരിയ സമ്മേളനത്തിന് ആവേശകരമായ തുടക്കം. പ്രതിനിധി സമ്മേളന നഗറിൽ എൻ കെ അരവിന്ദാക്ഷൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി എം എം വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ ആർ വിജയ താൽകാലിക അധ്യക്ഷയായി. ആർ എൽ ശ്രീലാൽ രക്തസാക്ഷി പ്രമേയവും ടി ജി ശങ്കരനാരായണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ സി പ്രേമരാജൻ സ്വാഗതം പറഞ്ഞു. അഡ്വ. കെ ആർ വിജയ, ഡോ. കെ പി ജോർജ്, ലത ചന്ദ്രൻ, സി ഡി സിജിത്ത് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു.
ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി കെ ഷാജൻ, കെ കെ രാമചന്ദ്രൻ എന്നിവർ പങ്കെടുക്കുന്നു. സംഘടന, പ്രവർത്തന റിപ്പോർട്ടിന്മേൽ പൊതുചർച്ച തുടങ്ങി. 14 ലോക്കൽ കമ്മിറ്റികളിൽ നിന്നായി ഏരിയ കമ്മിറ്റി അംഗങ്ങളടക്കം 166 പ്രതിനിധികൾ പങ്കെടുക്കുന്നു. വ്യാഴം പൊതുചർച്ച തുടരും. മറുപടി, ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണം, ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പ് എന്നിവ നടക്കും. വെള്ളിയാഴ്ച വൈകിട്ട് നാലിന് ഠാണാവിൽ നിന്ന് ചുവപ്പുസേന മാർച്ചും ബഹുജന പ്രകടനവും ആരംഭിക്കും.
കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ഇരിങ്ങാലക്കുട ടൗൺ ഹാൾ അങ്കണം) പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..