വി കെ ശങ്കരനാരായണൻ നഗർ
(കോണത്തുകുന്ന് എംഡി
കൺവൻഷൻ ഹാൾ)
സിപിഐ എം മാള ഏരിയ സമ്മേളനത്തിന് ഉജ്വല തുടക്കം. പ്രതിനിധി സമ്മേളന നഗറിൽ സി ആർ പരുഷോത്തമൻ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ കമ്മിറ്റിയംഗം എം രാജേഷ് താൽക്കാലിക അധ്യക്ഷനായി. പി ആർ രതീഷ് രക്തസാക്ഷി പ്രമേയവും എം സി ഷാജു അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ടി കെ സന്തോഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സംഘാടക സമിതി ജനറൽ കൺവീനർ കെ വി ഉണ്ണിക്കൃഷ്‌ണൻ സ്വാഗതം പറഞ്ഞു. എം രാജേഷ്, സി എസ് രഘു, സി ധനുഷ്‌കുമാർ, സന്ധ്യ സാംസൺ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ പി കെ ഡേവിസ്, യു പി ജോസഫ് എന്നിവർ പങ്കെടുക്കുന്നു. 14 ലോക്കലുകളിൽ നിന്നായി ഏരിയ കമ്മിറ്റി അംഗങ്ങളടക്കം 165 പ്രതിനിധികൾ പങ്കെടുക്കുന്നു.
സംഘടന, പ്രവർത്തന റിപ്പോർട്ടിൽ പൊതുചർച്ച തുടങ്ങി. വ്യാഴം പൊതുചർച്ച തുടരും. മറുപടി, ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണം, ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പ് എന്നിവ നടക്കും. 20ന് വൈകിട്ട് പകൽ 3.30ന് കരുപ്പടന്ന പള്ളി നടയിൽ നിന്ന് ചുവപ്പുസേനാ മാർച്ചും പുഞ്ചപ്പറമ്പ് കോണത്ത്കുന്ന് കമ്യൂണിറ്റി ഹാൾ, കൊടക്കം പറമ്പ് ക്ഷേത്രപരിസരം എന്നിവിടങ്ങളിൽ നിന്ന് ബഹുജന പ്രകടനവും ആരംഭിക്കും. പൊതുസമ്മേളനം സീതാറാം യെച്ചൂരി നഗറിൽ ( കോണത്തുകുന്ന് എംഡി കൺവൻഷൻ ഹാൾ) സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനത്തിന് മുന്നോടിയായി തൃശൂർ സകലയുടെ സംഗീത സായാഹ്നം ഉണ്ടാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..