19 December Thursday

സിപിഐ എം പുഴയ്ക്കൽ ഏരിയ സമ്മേളനം

സ്വന്തം ലേഖകൻUpdated: Thursday Dec 19, 2024

പുഴയ്‌ക്കൽ ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എൻ ആർ ബാലൻ ഉദ്‌ഘാടനം ചെയ്യുന്നു

കോടിയേരി ബാലകൃഷ്ണൻ ന​ഗർ  
(മുതുവറ അടാട്ട് പഞ്ചായത്ത് ഹാൾ) 
സിപിഐ എം പുഴയ്ക്കൽ ഏരിയ സമ്മേളനത്തിന് ആവേശോജ്വല തുടക്കം. പ്രതിനിധി സമ്മേളന നഗറിൽ വി വി ​ഗം​ഗാധരൻ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിയംഗം എൻ ആർ ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയം​ഗം എം കെ പ്രഭാകരൻ  താൽക്കാലിക അധ്യക്ഷനായി. കെ കണ്ണൻ രക്തസാക്ഷി പ്രമേയവും ഇ സി ബിജു അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി കെ എസ് സുഭാഷ്  പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എം കെ പ്രഭാകരൻ, കെ കൃഷ്ണകുമാർ, ലക്ഷ്മി വിശ്വംഭരൻ, കെ എസ് ശ്രീരാജ് എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്‌. ജില്ലാ സെക്രട്ടറിയറ്റം​ഗങ്ങളായ സേവ്യർ ചിറ്റിലപ്പിള്ളി, ടി കെ വാസു, കെ വി നഫീസ  എന്നിവർ പങ്കെടുക്കുന്നു. എ എസ് കുട്ടി സ്വാ​ഗതം പറഞ്ഞു. പ്രവർത്തന, സംഘടനാ റിപ്പോർട്ടുകളിലുള്ള പൊതുചർച്ച ആരംഭിച്ചു. വ്യാഴാഴ്ചയും തുടരും.  മറുപടി, ക്രഡൻഷ്യൽ റിപ്പോർട്ട് അവതരണം, ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പും നടക്കും. 12 ലോക്കലുകളിൽ നിന്നായി ഏരിയ കമ്മിറ്റിയംഗങ്ങളടക്കം 160 പ്രതിനിധികൾ പങ്കെടുക്കുന്നു.  
        ‌വെള്ളി പകൽ നാലിന് അമലയിൽ നിന്ന് ചുവപ്പുസേന മാർച്ചും  ബഹുജന പ്രകടനവും ആരംഭിക്കും. ആറിന് സീതാറാം യെച്ചൂരി നഗറിൽ (മുതുവറ ക്ഷേത്രം മൈതാനം) നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top