പി വി രവീന്ദ്രൻ മാസ്‌റ്റർ നഗർ
(കയ്പമംഗലം ഗ്രാൻഡ് ഓഡിറ്റോറിയം)
സിപിഐ എം നാട്ടിക ഏരിയ സമ്മേളനത്തിന് ആവേശകരമായ തുടക്കം. പ്രതിനിധി സമ്മേളന നഗറിൽ സംഘാടക സമിതി ചെയർമാൻ പി എം അഹമ്മദ് പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം പി എം അഹമ്മദ് താൽക്കാലിക അധ്യക്ഷനായി. ടി വി സുരേഷ് ബാബു രക്തസാക്ഷി പ്രമേയവും പി എ രാമദാസ്, ടി ജി നിഖിൽ, അലോക് ടി മോഹൻ എന്നിവർ അനുശോചന പ്രമേയങ്ങളും അവതരിപ്പിച്ചു.
ഏരിയ സെക്രട്ടറി എം എ ഹാരീസ് ബാബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. വി കെ ജ്യോതി പ്രകാശ് സ്വാഗതം പറഞ്ഞു. അഡ്വ. വി കെ ജ്യോതി പ്രകാശ്, കെ എ വിശ്വംഭരൻ, കെ ആർ സീത, കെ ബി ഹംസ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിക്കുന്നു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കെ വി അബ്ദുൾ ഖാദർ, മുരളി പെരുനെല്ലി, പി കെ ചന്ദ്രശേഖരൻ എന്നിവർ പങ്കെടുക്കുന്നു.
11 ലോക്കലുകളിൽ നിന്നായി ഏരിയ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ 180 പ്രതിനിധികൾ പങ്കെടുക്കുന്നു. പ്രവർത്തന, സംഘടനാ റിപ്പോർട്ടിൽ പൊതുചർച്ച തുടങ്ങി. വ്യാഴാഴ്ചയും ചർച്ച തുടരും. മറുപടി, ക്രഡൻഷ്യൽ റിപ്പോർട്ടവതരണം, ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പ് എന്നിവ നടക്കും. വെള്ളി വൈകിട്ട് നാലിന് കയ്പമംഗലം പന്ത്രണ്ട് ഗ്രാൻഡ് ഓഡിറ്റോറിയം പരിസരത്ത് നിന്ന് ചുവപ്പുസേനാ മാർച്ചും ബഹുജന റാലിയും ആരംഭിക്കും. പൊതുസമ്മേളനം സീതാറാം യെച്ചൂരി നഗറിൽ (മൂന്ന് പിടിക ബസ്‌സ്‌റ്റാൻഡ്) സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ബിജു ഉദ്ഘാടനം ചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..