22 December Sunday

സമരപോരാളികളെ ആദരിക്കൽ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024
തൃശൂർ
എല്ലാ കേന്ദ്ര ജീവനക്കാർക്കും ബോണസ് എന്ന ആവശ്യമുന്നയിച്ച്‌  1974 ലെ ഐതിഹാസികമായ ബോണസ് സമരത്തിന്റെ 50–--ാം വാർഷികവും സമരം നയിച്ചവരും സമരത്തിൽ പിരിച്ചുവിടൽ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾ ഏറ്റുവാങ്ങിയവരും സംഘടനാ അംഗങ്ങളും ശനിയാഴ്‌ച തൃശൂരിൽ ഒത്തു ചേരും. പിരിച്ചുവിടപ്പെട്ടവരേയും അറസ്റ്റ് ചെയ്യപ്പെട്ടവരേയും സസ്‌പെൻഷന് വിധേയവരേയും  ആദരിക്കും. ഓഡിറ്റ് ആൻഡ്‌ അക്കൗണ്ട്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെയും പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടേയും നേതൃത്വത്തില്‍ ശനി രാവിലെ 10ന് തൃശൂർ കോസ്റ്റ് ഫോർഡ് ഹാളിലാണ്‌ സമരത്തിന്റെ സ്‌മരണ പുതുക്കൽ. ദിനാചരണം ബോണസ് സമരത്തിന് നേതൃത്വം നൽകിയ സിജിപിഎയുടെ ജനറൽ സെക്രട്ടറിയുമായ ടി എൻ വെങ്കിടേശ്വരൻ ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top