തൃശൂർ
മനുഷ്യ–- വന്യജീവി സംഘർഷം ലഘൂകരിക്കാനും വന്യജീവി ആക്രമണങ്ങളിൽനിന്ന് ജനങ്ങളെ രക്ഷിക്കാനും ജില്ലയിലും ദ്രുത പ്രതികരണ സേന (ആർആർടി) ഒരുങ്ങുന്നു. സംസ്ഥാനത്ത് ഒമ്പത് ആർആർടികളാണ് രൂപീകരിക്കുന്നത്. ഇതിൽ തൃശൂരുൾപ്പെടുന്ന സെൻട്രൽ സർക്കിളിൽ പാലപ്പിള്ളിയിലാണ് പ്രവർത്തനം ആരംഭിക്കുന്നത്. ജില്ലയിലെ പീച്ചി, തൃശൂർ, ചാലക്കുടി, വാഴച്ചാൽ, എറണാകുളം ജില്ലയിലെ മലയാറ്റൂർ ഡിവിഷനുകൾ ഉൾപ്പെടെയാണ് ആർആർടി രൂപീകരിക്കുന്നത്. മനുഷ്യ–- വന്യജീവി സംഘർഷം കുറയ്‌ക്കാന്‍ വേഗത്തില്‍ ഇടപെടുന്നതിനാണ് സേനയെ സജ്ജമാക്കുക. ജില്ലയിൽ സെക്ഷൻ ഫോറസ്‌റ്റ് ഓഫീസറായി വി വി ഷിജുവിനെ നിയമിച്ചു. മറ്റു ജീവനക്കാരെ ഉടൻ നിയമിക്കും. വാഹനങ്ങളും അനുവദിക്കും.
മനുഷ്യ–--വന്യജീവി സംഘർഷ ലഘൂകരണത്തിന് വനം വകുപ്പിന്റെ നാല് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററുകൾ ( അടിയന്തര പ്രതികരണ സംവിധാനം ) ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് ഇത്. വാഴച്ചാൽ, ചാലക്കുടി, പട്ടിക്കാട്, പീച്ചി, നാല് മേഖലകളിലാണ് സെന്ററുകൾ. തൃശൂർ ഡിവിഷൻ കൺട്രോൾ റൂം നമ്പർ: 9188407531 ( പട്ടിക്കാട് സ്റ്റേഷൻ ), ചാലക്കുടി: 918840729, വാഴച്ചാൽ: 9188407532, പീച്ചി വന്യജീവിസങ്കേതം: 9188407533.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..