തൃശൂർ
ബാങ്ക് പെൻഷനേഴ്‌സിനെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് ജോയിന്റ് ഫോറം ഓഫ് ബാങ്ക് റിട്ടയറീസ് കേരളയുടെ ആഭിമുഖ്യത്തിൽ വിരമിച്ച ബാങ്ക് ജീവനക്കാർ പ്രതിഷേധ ധർണ നടത്തി. ബാങ്കുകളിൽനിന്ന് വിരമിച്ചവരുടെ പെൻഷൻ കാലോചിതമായി പരിഷ്‌കരിക്കുക, പുതിയ പെൻഷൻ പദ്ധതി മാറ്റി പഴയ പെൻഷൻ നടപ്പിലാക്കുക, ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളെ സംരക്ഷിക്കുക, 2012ന് ശേഷം വിരമിച്ചവരുടെ പെൻഷൻ കണക്കാക്കാൻ സ്പെഷ്യൽ അലവൻസുകൾകൂടി ഉൾപ്പെടുത്തുക, ബാങ്കുകളിലെ പെൻഷൻ ഫണ്ട് ട്രസ്റ്റുകളിൽ വിരമിച്ച ജീവനക്കാരുടെ പ്രതിനിധികളെ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. ധർണ കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് സംസ്ഥാന ജനറൽ സെക്രട്ടറി വി ശ്രീകുമാർ ഉദ്ഘാടനം ചെയ്‌തു. എസ്ബിഐപിഎകെ കൺവീനർ കെ രവീന്ദ്രൻ അധ്യക്ഷനായി. എൻ സുരേഷ്, സി എൽ വർഗീസ്, പി പി മുരളീധരൻ, ജോജു ജോൺ, കെ എൻ അൻസിൽ, കെ ജയകൃഷ്‌ണൻ, വി എച്ച് വിനീത, പി കെ വിപിൻബാബു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..