22 December Sunday

ബിന്നി ഇമ്മട്ടിയെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ബിന്നി ഇമ്മട്ടി അനുശോചനയോഗത്തിൽ സമിതി സംസ്ഥാന ജോ. സെക്രട്ടറി കെ എം ലെനിൻ അനുശോചന പ്രഭാഷണം നടത്തുന്നു

തൃശൂർ
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന പ്രസിഡന്റ്‌, സെക്രട്ടറി, ട്രഷറർ  എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള  ബിന്നി ഇമ്മട്ടിയുടെ നിര്യാണത്തിൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്‌മരണ യോഗം നടത്തി.  ജില്ലാ പ്രസിഡന്റ്‌ വിജയ് ഹരി അധ്യക്ഷനായി. 
സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ എം ലെനിൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോസ് തെക്കേത്തല, തോമസ് ഫ്രാൻസിസ്, ജില്ലാ ട്രഷറർ ജോയ് പ്ലാശേരി, ജില്ലാ ജോയിന്റ്‌  സെക്രട്ടറി  കെ എൽ ജോസ്, വ്യാപാരി മിത്ര ജില്ലാ കോ ഓർഡിനേറ്റർ ലെതീഷ് നാരായണൻ, പി ജെ ജോയ്, രവി പുഷ്പഗിരി, ശിവദാസൻ മങ്കുഴി, പി എ നസീർ, ഷിബു മഞ്ഞളി, പി ഡി അനിൽ, ഇ കെ കുമാരൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top