23 December Monday
പീച്ചി ഡാം തുറന്ന സംഭവം

നഷ്ടപരിഹാരം നൽകണം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024
പുത്തൂർ
അതിതീവ്രമഴയെത്തുടർന്ന്  പീച്ചി ഡാം തുറന്നതിനാൽ വെള്ളം കയറി നാശം സംഭവിച്ചവർക്ക്  സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് പുത്തൂർ പഞ്ചായത്ത്. കൈനൂർ, പുഴമ്പള്ളം പ്രദേശങ്ങളിലാണ്‌ വൻ നാശമുണ്ടായത്‌. വ്യാപാരികൾക്കും കർഷകർക്കും  വൻ സാമ്പത്തിക  നഷ്ട‌ങ്ങൾ സംഭവിച്ചു. പുത്തൂർപ്പുഴയിൽ മരണപ്പെട്ട അഖിലിന്റെ കുടുംബത്തിന് ധനസഹായം, പീച്ചി ഡാമിലെ മണൽ നീക്കി  സംഭരണ ശേഷി വർധിപ്പിക്കണം. കൈനൂർ ചിറയുടെ സ്ലൂയിസ് കം പദ്ധതി പൂർത്തീകരണം, മണലിപ്പുഴയിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കണം, പുഴയിലെ  പ്രളയാവശിഷ്ടങ്ങളും ചെളിയും ചണ്ടിയും നീക്കി ഒഴുക്ക് സുഗമമാക്കണമെന്നും  പഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗത്തിൽ  പ്രസിഡന്റ്‌ മിനി ഉണ്ണിക്കൃഷ്ണൻ അധ്യക്ഷയായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top