25 November Monday
സിഎസ്ബി മാനേജ്മെന്റിനെതിരെ

പ്രതിഷേധദിനം 22ന്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024
തൃശൂർ
കാത്തലിക്‌ സിറിയൻ ബാങ്ക് റിട്ടയറീസ് അസോസിയേഷന്റെയും ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫെഡറഷന്റെയും നേതൃത്വത്തിൽ കാത്തലിക്‌ സിറിയൻ ബാങ്ക് മാനേജ്മെന്റിന്റെ നീതി നിഷേധത്തിനെതിരെ വ്യാഴാഴ്ച   പ്രതിഷേധദിനം ആചരിക്കും. 
രാവിലെ പത്തിന് സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന സമ്മേളനം പി ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. എഐബിആർഎഫ് ജനറൽ സെക്രട്ടറി കെ ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തും.11, 12 ഉഭയ കക്ഷി കരാർ പ്രകാരമുള്ള പെൻഷൻ വർധന നടപ്പാക്കുക, 2002 നവംബർ ഒന്നിന് മുമ്പ് വിരമിച്ചവർക്കും ആശ്രിതർക്കും 100 ശതമാനം ഡിഎ നടപ്പാക്കുക, 1986 നവംബർ ഒന്നിന് മുമ്പ് വിരമിച്ചവർക്കും കുടുംബത്തിനും പുതുക്കിയ താൽക്കാലിക അലവൻസ് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
ഇ ജോൺ ജോസഫ്, പി ആർ ആർ എസ് അയ്യർ, എ എൽ റപ്പായി, എൻ ഡി നന്ദകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top