17 September Tuesday

ബഡ്സ് ആക്ട് ലംഘനം; 
സ്വത്തുക്കള്‍ കണ്ടുകെട്ടുംബഡ്സ് ആക്ട് ലംഘനം; 
സ്വത്തുക്കള്‍ കണ്ടുകെട്ടും

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024
തൃശൂർ
ബഡ്സ് ആക്ട് 2019 നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി വഞ്ചനാകുറ്റം ചെയ്തതിന്റെ അടിസ്ഥാനത്തിൽ തൃശൂർ എംജി റോഡിലുള്ള അംബിക ആർക്കേഡിലെ ചെമ്മണ്ണൂർ നിധി ലിമിറ്റഡ് സ്ഥാപനത്തിനെതിരെ നടപടിയെടുത്തു. പൊതുജനങ്ങൾക്ക് അമിത പലിശ (12ശതമാനം) വാ​ഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്. എന്നാൽ, പണം തിരികെ നൽകിയില്ല. ഇത് ബോധ്യപ്പെട്ടതിനാൽ സ്ഥാപനത്തിന്റെയും സ്ഥാപന ഉടമകളുടെയും പേരിലുള്ള സ്വത്തുക്കൾ താൽക്കാലികമായി ജപ്തി ചെയ്യാനും ജപ്തി സ്ഥിരമാക്കാനും കോടതിയിൽ ഹർജി ഫയൽ ചെയ്യാൻ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു.
സ്ഥാപനത്തിന്റെയും സ്ഥാപന ഉടമകളുടെയും മറ്റു പ്രതികളുടെയും തൃശൂർ ജില്ലയിലെ എല്ലാ സ്ഥാവര ജംഗമ വസ്തുക്കളും തിട്ടപ്പെടുത്തി കണ്ടുകെട്ടാൻ സ്ഥാവര സ്വത്തുകളുടെ മഹസ്സർ, ലൊക്കേഷൻ സ്‌കെച്ച്, തണ്ടപ്പേർ പകർപ്പ് എന്നിവയുൾപ്പെടെ റിപ്പോർട്ട് തഹസിൽദാർമാർ തയ്യാറാക്കും. ജില്ലാ രജിസ്ട്രാർ പ്രതികളുടെ സ്ഥാവര സ്വത്തുകളുടെ തുടർന്നുള്ള വില്പന നടപടികൾ താൽക്കാലികമായി മരവിപ്പിക്കുന്നതിനാവശ്യമായ നിർദേശങ്ങൾ ബന്ധപ്പെട്ട എല്ലാ സബ് രജിസ്ട്രാർ ഓഫീസർമാർക്കും അടിയന്തരമായി നൽകും.
പ്രതികളുടെ പേരിലുള്ള വാഹനങ്ങളുടെ പട്ടിക തൃശൂർ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ തയ്യാറാക്കി കലക്ടറേറ്റിലേക്കും ജില്ലാ പൊലീസ് മേധാവിക്കും കൈമാറും. പ്രതികളുടെ പേരിലുള്ള അക്കൗണ്ടുകളും ഫിക്‌സഡ് ഡെപ്പോസിറ്റുകളും മരവിപ്പിക്കുന്നതിനാവശ്യമായ നടപടികൾ  അടിയന്തരമായി സ്വീകരിക്കണം. ജില്ലയിലെ എല്ലാ ബാങ്ക് മാനേജർമാർക്കും ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നൽകാൻ തൃശൂർ ലീഡ് ബാങ്ക് മാനേജരെ ചുമതലപ്പെടുത്തി. ഉത്തരവ് ജില്ലയിൽ ഫലപ്രദമായി നടപ്പിലാക്കാൻ തൃശൂർ സിറ്റി /റൂറൽ ജില്ലാ പൊലീസ് മേധാവിമാർ, തൃശൂർ, ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസർ എന്നിവർക്കാണ് ചുമതല.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top