20 September Friday
റോഡ്– റോഡിതര സംരക്ഷണ ഫണ്ട് രണ്ടാം​ഗഡു

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 112.45 കോടി

എ എസ് ജിബിനUpdated: Tuesday Aug 20, 2024
തൃശൂർ
ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് റോഡ്–- റോഡിതര സംരക്ഷണ ഫണ്ടിന്റെ രണ്ടാം ഗഡുവായി ലഭിച്ചത് 112.45 കോടി. പഞ്ചായത്തുകൾക്കാണ് ഏറ്റവും കൂടുതൽ തുക. 85 പഞ്ചായത്തുകൾക്കായി 84.51 കോടി ( 84,51,36,650 രൂപ) അനുവദിച്ചു. ഇതിൽ റോഡിതര ഫണ്ട് 21.58 കോടിയും (21,58,35,650 രൂപ) റോഡ് ഫണ്ട് 62.93കോടിയും (62,93,01,000 രൂപ) ആണ്.
ത-ൃശൂർ കോർപറേഷന് 4.44കോടിയാണ് (4,44,72,330 രൂപ) ലഭിച്ചത്. ഇതിൽ 3.17കോടി (3,17,26,330 രൂപ) റോഡിതരഫണ്ടും 1.27 കോടി (1,27,46,000 രൂപ) റോഡ് ഫണ്ടുമാണ്. ഏഴ് മുൻസിപ്പാലിറ്റികൾക്കായി 8.89 കോടിയാണ് (8,89,44,660 രൂപ) വകയിരുത്തിയിരിക്കുന്നത്.
ഗുരുവായൂർ (69,24,000), ചാവക്കാട് (71,38,000), കൊടുങ്ങല്ലൂർ (1,92,10330), ചാലക്കുടി (99,20,670), ഇരിങ്ങാലക്കുട (1,83,64,330), കുന്നംകുളം (1,55,34,000),   വടക്കാഞ്ചേരി  (51,90,000) എന്നീ മുനിസിപ്പാലിറ്റികൾക്കായി റോഡ് സംരക്ഷണ ഫണ്ടായി 4.44കോടി (4,44,72,330 രൂപ) അനുവദിച്ചു. റോഡ് ഫണ്ടായി ഇതേ തുക തന്നെയാണ് അനുവദിച്ചത്. തൃശൂർ ജില്ലാ പഞ്ചായത്തിന് റോഡിതര ഫണ്ടായി 6.19 കോടിയും (6,19,87,670 രൂപ) റോഡ് ഫണ്ടായി 14.36 കോടിയും (14,36,3000 രൂപ) വകയിരുത്തി.
16 ബ്ലോക്ക് പഞ്ചായത്തുകൾക്ക് റോഡിതര ഫണ്ടാണ് അനുവദിച്ചത്.  6,96,15,670 രൂപ. ചാവക്കാട് (44,01,670), ചൊവ്വന്നൂർ (20,28,670), വടക്കാഞ്ചേരി (19,94,670), പഴയന്നൂർ (10,66,3000), ഒല്ലൂക്കര (18,76,000), പുഴയ്ക്കൽ (24,38,000), മുല്ലശ്ശേരി (38,07,330), തളിക്കുളം (62,89,000), അന്തിക്കാട് (52,02,670), ചേർപ്പ് (31,31,670), കൊടകര (80,90,330), ഇരിങ്ങാലക്കുട (29,72,330),വെള്ളാങ്ങല്ലൂർ (38,55,000), മതിലകം (38,55,330), മാള (68,33,000), ചാലക്കുടി (21,77,000) എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top