23 December Monday
വഖഫ് നിയമ ഭേദഗതി

നാഷണൽ ലീഗ് പ്രതിഷേധം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024
തൃശൂർ 
കേന്ദ്രസർക്കാരിന്റെ വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ നാഷണൽ ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമം വെള്ളിയാഴ്ച തൃശൂരിൽ നടക്കും. വൈകിട്ട് നാലിന് കോർപറേഷൻ പരിസരത്ത് നടക്കുന്ന  പ്രതിഷേധ സംഗമം എൽഡിഎഫ് ജില്ലാ കൺവീനർ കെ വി അബ്ദുൽ ഖാദർ  ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് സയ്യിദ് ഷബീൽ ഐദ്റൂസി തങ്ങൾ, ജനറൽ സെക്രട്ടറി ഷാജി പള്ളം, ഷറഫുദീൻ എടക്കഴിയൂർ, ജെയിംസ് കാഞ്ഞിരത്തിങ്ങൽ, നസ്റുദീൻ മജീദ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top