20 December Friday

തൃശൂർ– കൊടുങ്ങല്ലൂർ റൂട്ടിൽ അനിശ്ചിത 
കാല ബസ്‌ പണിമുടക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024
തൃശൂർ
തൃശൂർ–- -കൊടുങ്ങല്ലൂർ റൂട്ടിൽ  വെള്ളിയാഴ്ച മുതൽ അനിശ്ചിത കാലത്തേക്ക്‌ ബസ്‌ പണിമുടക്ക്‌ നടത്താൻ ബസ്‌ ഉടമകളുടെ യോഗത്തിൽ തീരുമാനം. റോഡ് കോൺക്രീറ്റ് പണി നടത്തുന്നതിന് ഏകപക്ഷീയമായി റോഡുകൾ അടച്ചുകെട്ടിയതിനാൽ സർവീസ് നടത്താൻ പറ്റാത്ത സാഹചര്യമാണെന്ന്‌ ആരോപിച്ചാണ്‌ പണിമുടക്ക്‌. എം എസ് പ്രേംകുമാർ (ടിഡിപിബിഒഎ), വി എസ് പ്രദീപ് (കെബിഒഒ), കെ വി ഹരിദാസ്, കെ പി സണ്ണി (സിഐടിയു), എ ആർ ബാബു (ഐഎൻടിയുസി), കെ കെ ഹരിദാസ് (എഐടിയുസി ), എ സി കൃഷ്ണൻ, കെ ഹരീഷ് (ബിഎംഎസ്‌) എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top