തൃശൂർ
അമല ആശുപത്രിയിലേക്കെത്തുന്ന അർബുദ രോഗികളുടെ സൗകര്യാർഥം കൂടുതൽ ആധുനിക സൗകര്യങ്ങളോടെ പൂങ്കുന്നം എഫാത്ത ബിൽഡിങ്ങിൽ അമലയുടെ ഡേ കെയർ ഓങ്കോളജി സെന്റർ വെള്ളിയാഴ്‌ച ആരംഭിക്കും. വൈകിട്ട് 4.30ന് മേയർ എം കെ വർഗീസ് ഉദ്ഘാടനം ചെയ്യും. ആശുപത്രിയിൽ അഡ്മിഷൻ ആവശ്യമില്ലാത്തതും കീമോതെറാപ്പി നൽകേണ്ടതുമായ രോഗികൾക്ക് ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. ലബോറട്ടറി, ഫാർമസി, ഒ പി സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. അമല മെഡിക്കൽ കോളേജ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, ഫാ. ഡെൽജോ പുത്തൂർ, ഡോ. പി ഉണ്ണിക്കൃഷ്ണൻ, ബോർജിയോ ലൂയിസ്, ജോസഫ് വർഗീസ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..