22 December Sunday

വസതിയിലേക്ക് മാർച്ച് 
രാഷ്ട്രീയ പ്രേരിതം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024
ഇരിങ്ങാലക്കുട 
വരുമാന പരിധിയുടെ പേരിൽ സംസ്ഥാന സർക്കാർ   ഒരു പട്ടികജാതി വിദ്യാർഥിക്കും സ്കോളർഷിപ്‌ നിഷേധിച്ചിട്ടില്ലെന്ന് മന്ത്രി  ആർ ബിന്ദു.   പട്ടികജാതി വിദ്യാർഥി സ്‌കോളർഷിപ്‌ നിഷേധിച്ചത് കേന്ദ്ര സർക്കാരാണ്‌.   കേന്ദ്രസർക്കാരിനെ തുറന്നെതിർക്കുന്നതിനു പകരം സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനും അതിനായി മന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്താനുമുള്ള ചില സംഘടനകളുടെ തീരുമാനം രാഷ്ട്രീയപ്രേരിതമാണെന്നും- മന്ത്രി പറഞ്ഞു. 
രണ്ടര ലക്ഷത്തിനുമേൽ വാർഷിക കുടുംബ വരുമാനമുള്ള പട്ടികജാതി വിദ്യാർഥികളുടെ സ്കോളർഷിപ്‌  കേന്ദ്രസർക്കാരാണ് നിർത്തിയത്. തുടർന്ന് കേന്ദ്രവിഹിതംകൂടി ബജറ്റിൽ വകയിരുത്തി സ്കോളർഷിപ്‌ തുടർന്നുപോരുകയാണ് കേരളം. ഒന്നു മുതൽ എട്ടു വരെ ക്ലാസിൽ പഠിക്കുന്ന പിന്നാക്കവിഭാഗ വിദ്യാർഥികളുടെ സ്കോളർഷിപ്പും കേന്ദ്രം തടഞ്ഞു. അതിനു പകരമായി ബജറ്റിൽ തുക വകയിരുത്തി കെടാവിളക്ക് എന്ന പേരിൽ സംസ്ഥാനം സ്കോളർഷിപ്‌ നൽകി വരികയാണ്. പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് കേന്ദ്ര വിഹിതമായി നൽകേണ്ട 40 ശതമാനം തുക കേന്ദ്രസർക്കാർ ഇപ്പോൾ നൽകുന്നുമില്ല.  പട്ടികവർഗ വിഭാഗത്തിൽ കഴിഞ്ഞ അധ്യയന വർഷം വരെയുള്ള എല്ലാ കുട്ടികൾക്കും  ഇ-ഗ്രാന്റ്‌സ്‌ വിതരണം ചെയ്‌തിട്ടുണ്ടെന്ന് പട്ടികജാതി- പട്ടികവർഗ ക്ഷേമ  മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്‌. പട്ടികജാതി, പിന്നാക്ക വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും ഗ്രാന്റ്‌  നൽകാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും  - മന്ത്രി   പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top