26 December Thursday

ഡിവൈഎഫ്‌ഐ ഏജീസ് ഓഫീസ് മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023

ഡിവൈഎഫ്ഐ ഏജീസ് ഓഫീസ് മാർച്ച് സംസ്ഥാന സെക്രട്ടറി പി കെ സനോജ് ഉദ്ഘാടനം ചെയ്യുന്നു

 തൃശൂർ

കേരളത്തിലെ സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെയും ഇഡിയെ ഉപയോഗിച്ചുള്ള രാഷ്ട്രീയ വേട്ടയ്‌ക്കെതിരെയും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി തൃശൂർ ഏജീസ് ഓഫീസിലേക്ക്‌ മാർച്ച് നടത്തി. സഹകരണ മേഖലയെ സംരക്ഷിക്കുമെന്ന്‌ പ്രഖ്യാപിച്ച്‌   നൂറുകണക്കിന് യുവജനങ്ങൾ പങ്കെടുത്തു. 
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു.  കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ ജീവൻ കൊടുത്ത് പ്രതിരോധിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ആർ എൽ ശ്രീലാൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി പി ശരത്ത് പ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എസ് സെന്തിൽ കുമാർ, ഫസീല തരകത്ത്, കെ എസ് റോസൽ രാജ്, സുകന്യ ബൈജു, തൃശൂർ ബ്ലോക്ക് സെക്രട്ടറി എ ആർ രാഹുൽനാഥ്   എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top