22 December Sunday

നിയന്ത്രണം വിട്ട
കാർ ഇടിച്ചുകയറി 
6 വാഹനങ്ങൾ തകർന്നു

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024

കുന്നംകുളം

വടക്കാഞ്ചേരി റോഡിൽ നിർത്തിയിട്ട വാഹനങ്ങളിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി 6 വാഹനങ്ങൾ തകർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ശനി രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്. 
കുന്നംകുളം പഴയ ബസ്‌സ്റ്റാൻഡിൽ നിന്ന് വടക്കാഞ്ചേരി റോഡിലേക്ക് കയറിയ കാർ നഗര കേന്ദ്രത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. തുടർന്ന് പച്ചക്കറി കടകൾക്ക് മുമ്പിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആദ്യം ഓട്ടോയിലും മുമ്പിൽ നിർത്തിയിട്ട കാറിലും  ഇടിച്ചു. വാഹനം നിയന്ത്രിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ വഴിയരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറുകളിലും ഇടിച്ചാണ് കാർ നിന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെയും ഓട്ടോയുടെയും മുൻവശം പൂർണമായും തകർന്നു. സ്കൂട്ടറുകൾക്കും ഒരു കാറിനും ഭാഗികമായ കേടുപാടുകളും സംഭവിച്ചു. അപകടത്തെ തുടർന്ന് മേഖലയിൽ പൂർണമായും ഗതാഗതം തടസ്സപ്പെട്ടു. 
കുന്നംകുളം പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top