21 October Monday

ഫുട്‌ബോൾ ക്യാമ്പ്‌ 
തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2024
വലപ്പാട് 
ഫ്യൂച്ചർ ചാമ്പ്യൻസ് ആർട്സ് ആൻഡ്‌ സ്പോർട്‌സ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വലപ്പാട് ഹൈസ്കൂൾ ഗ്രൗണ്ടിൽ വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ വനിതകൾക്കും പെൺകുട്ടികൾക്കും സൗജന്യ ഫുട്ബോൾ പരിശീലന ക്യാമ്പ് ആരംഭിച്ചു. സി സി മുകുന്ദൻ എംഎൽഎ  ഉദ്ഘാടനം ചെയ്തു. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ്‌ ഷിനിത ആഷിക് അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണൻ, വാർഡ്‌ മെമ്പർമാരായ ഇ പി അജയഘോഷ്, അജ്മൽ ഷരീഫ്, വലപ്പാട് സഹകരണ ബാങ്ക് സെക്രട്ടറി വി ആർ ബാബു, കണ്ണൻ വലപ്പാട്, അലി അക്ബർ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top