23 December Monday

വാർഡ്‌ വിഭജനം: പരാതികൾ 
ബോധിപ്പിക്കാം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024
തൃശൂർ
സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷന്റെ  നിർദ്ദേശ പ്രകാരം ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെ വർഡ്‌ പുനർവിഭജനം ചെയ്തതിന്റെ വിജ്ഞാപനവും അതിർത്തി നിർണ്ണയിച്ചതിന്റെ കരട് നിർദ്ദേശങ്ങളും പ്രസിദ്ധീകരിച്ചു.   അതത്‌ പഞ്ചായത്ത്‌ /നഗരസഭ നോട്ടീസ് ബോർഡ്, വായനശാലകൾ, വില്ലേജ് ഓഫീസുകൾ, റേഷൻ കടകൾ എന്നിവിടങ്ങളിലും ഡീലിമിറ്റേഷൻ കമ്മീഷൻ വെബ്‌സൈറ്റായ https://wardmap.ksmart.live ലും panchayat.lsgkerala.gov.in/(പഞ്ചായത്തിന്റെ പേര്‌)   എന്ന സൈറ്റിലുമാണ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌. നിർദ്ദേശങ്ങളെ സംബന്ധിച്ച ആക്ഷേപവും, അഭിപ്രായങ്ങളും ഡിസംബർ 3 ന്‌  മുൻപ്‌ സംസ്ഥാന ഡീലിമിറ്റേഷൻ സെക്രട്ടറി, ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്നിവർ മുൻപാകെ നേരിട്ടോ രജിസ്റ്റർ ചെയ്ത തപാൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്. ഡീലിമിറ്റേഷൻ കമ്മീഷൻ നിശ്ചയിക്കുന്ന തിയ്യതിയിൽ പരാതിക്കാരൻ നേരിട്ട് ഹാജരാകേണ്ടതാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top