22 December Sunday
കലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ ഫുട്ബോള്‍

വളാഞ്ചേരി എംഇഎസ് കോളേജ് കിരീടം ചൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2024

കലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ ഫുട്ബോളില്‍ കിരീടം ചൂടിയ വളാഞ്ചേരി എംഇഎസ് കോളേജിന് ട്രോഫി സമ്മാനിക്കുന്നു

​ഗുരുവായൂർ
കലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ ഫുട്ബോളിൽ വളാഞ്ചേരി എംഇഎസ് കോളേജ് കിരീടം ചൂടി. ഫൈനലില്‍ ശ്രീകൃഷ്ണ കോളേജിനെ ഒന്നിനെതിരെ മൂന്നുഗോളുകൾക്ക്  തോൽപ്പിച്ചാണ് എംഇഎസ് വളാഞ്ചേരിയുടെ കിരീടധാരണം. ശ്രീകൃഷ്ണ കോളേജ്  പ്രിൻസിപ്പല്‍ ഡോ. പി എസ് ബിജോയ് അധ്യക്ഷനായി. ഗുരുവായൂർ ദേവസ്വം ചെയർമാൻ വി കെ വിജയൻ, സന്തോഷ് ട്രോഫി വിന്നിങ് ക്യാപ്റ്റൻ ജിജോ ജോസഫ് ഇന്ത്യൻ ഫുട്ബോൾ താരം വിബിൻ വിജയൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു. കലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ. എം ഡി ഫൈസൽ, കോളേജ് മുൻ എച്ച്ഒഡി എം എം മീന രഘുനാഥ്, തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ, കേരള വർമ കോളേജ് മുൻകായിക വിഭാഗം മേധാവി എ വി സുരേഷ്, ശ്രീകൃഷ്ണ കോളേജ് കായിക വിഭാഗം മേധാവി ഡോ. കെ എസ് ഹരിദയാൽ എന്നിവർ സംസാരിച്ചു. കലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പിലേക്കുള്ള 51 ടീമിനെ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ  അനൗൺസ് ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top