09 September Monday

നീരൊഴുക്ക് തടഞ്ഞ് 
കുളവാഴയും ചണ്ടിയും

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

ആലപ്പാട് പുള്ള് പടവിലെ ചാലിൽ കുളവാഴ നിറഞ്ഞ നിലയിൽ

ചേർപ്പ്

ആലപ്പാട് പുള്ള്, പള്ളിപ്പുറം പടവുകളിൽ നിന്ന് വെള്ളം ഒഴുകി പോകുന്നയിടങ്ങളിൽ വൻതോതിൽ കുളവാഴയും ചണ്ടിയും നിറഞ്ഞ്‌ നീരൊഴുക്ക് തടസ്സപ്പെടുന്നു. ഇതോടെ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലും വീടുകളിലും വെള്ളം കയറുന്നുണ്ട്‌. ആപ്പോട് പുള്ള് റോഡിന് കുറുകെയുള്ള 17-–-ാം നമ്പർ ചാലിന്റെ കിഴക്കുഭാഗത്ത് വൻതോതിൽ കുളവാഴ വളർന്നു നിൽക്കുന്നതിനാൽ പുള്ള് പടവിൽ നിന്ന് വെള്ളം പടിഞ്ഞാറോട്ട് ഒഴുകുന്നതിന് തടസ്സം സൃഷ്ടിക്കുകയാണ്. അന്തിക്കാട് പടവ്, കാഞ്ഞാണി, മണലൂർ, എനാമാവ് വഴിയാണ് വെള്ളം കടലിലേക്ക് ഒഴുകിച്ചേരുന്നത്. പുള്ള് മനക്കൊടി റോഡിൽ വെള്ളം കയറിയതിനാൽ ഈ വഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കയാണ്. നീരൊഴുക്ക് സുഗമമായാൽ റോഡിൽ നിന്ന് വേഗത്തിൽ വെള്ളം ഇറങ്ങും. കുണ്ടോളിക്കടവ് പള്ളിപ്പുറം റോഡിൽ പള്ളിപ്പുറം കടവിനും പുത്തൻതോടിനും ഇടയിലുള്ള കന്നാലിച്ചാലിന് കുറുകെയുള്ള പാലത്തിന്റെ വടക്കുഭാഗത്തും വൻതോതിൽ കുളവാഴ നിറഞ്ഞ്‌ നീരൊഴുക്ക് തടസ്സപ്പെടുത്തുന്നുണ്ട്. ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ അടിയന്തരമായി കുളവാഴയും ചണ്ടിയും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കി വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top