23 December Monday

1.33 കിലോ 
കഞ്ചാവ് പിടികൂടി

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

പുഴയ്ക്കൽ

പൊലീസ് പട്രോളിങ്ങിനിടെ ഓടിരക്ഷപ്പെട്ട യുവാവിൽ നിന്ന്‌ കഞ്ചാവ് കണ്ടെത്തി. ശനിയാഴ്ച പുലർച്ചെ നാലോടെ പട്രോളിങ്ങിനിടെ  മുളങ്കുന്നത്തുകാവ്  റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയരികിലാണ്‌ സംഭവം. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിനെ ചോദ്യം ചെയ്യാൻ ശ്രമിക്കുന്നതിനിടെ കൈയിൽ ഉണ്ടായിരുന്ന ഷോൾഡർ ബാഗുപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാഗിൽ നിന്ന്‌ 1.33 കിലോ  കഞ്ചാവ് കണ്ടെത്തിയത്. നാലു പ്ലാസ്റ്റിക് കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സ്ഥലത്ത് വച്ച് തന്നെ പൊലീസ് നടപടികൾ പൂർത്തിയാക്കി കഞ്ചാവും പിടികൂടിയ മറ്റു വസ്തുക്കളും കോടതിക്ക് കൈമാറി.  മെഡിക്കൽ കോളേജ് സ്റ്റേഷൻ എസ്ഐ കെ ആർ ശാന്താ റാം, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി കെ ജോസ്, അമീർഖാൻ, ധനീഷ് സിവിൽ പൊലീസ് ഓഫിസർമാരായ രമേഷ് ചന്ദ്രൻ, ഡിബിൻ റോയ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top