28 December Saturday

അകക്കണ്ണിലെ ചെസ്‌; സമാപനം സമനിലയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

അന്താരാഷ്‌ട്ര ചെസ്‌ ദിനത്തോടനുബന്ധിച്ച് കാഴ്‌ച പരിമിതരായ താരങ്ങളും കാഴ്‌ചശേഷിയുള്ളവരും തമ്മിലുള്ള മത്സരത്തിൽ മുഹമ്മദ്‌ ഷിദാദും, ഇ യു അഹസ്സും

തൃശൂർ

ചെസ്‌ ബോർഡിലെ കരുക്കൾ മനസിലാക്കാൻ ഒന്ന്‌ തൊട്ട്‌ നോക്കി, തുടർന്ന്‌ ബോർഡിലാകെ കൈ ഓടിച്ചു. അകക്കണ്ണ്‌ കൊണ്ട്‌ കളി വായിച്ച്‌ അവർ നീക്കം നടത്തി. കാഴ്‌ച പരിമിതരും ശേഷിയുള്ളവരും തമ്മിൽ നടന്ന ചെസ്‌ മത്സരത്തിലെ കാഴ്‌ചയാണിത്‌. അന്താരാഷ്‌ട്ര ചെസ്‌ ദിനത്തിന്റെ ഭാഗമായായാണ്‌ മത്സരം സംഘടിപ്പിച്ചത്‌.  കെ രാജനെതിരെ മുൻ മന്ത്രി വി എസ് സുനിൽകുമാർ ആദ്യ കരുനീക്കം നടത്തിയാണ്‌ മത്സരത്തിന്‌ തുടക്കമിട്ടത്‌.  പാലസ്‌ റോഡിലെ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ അഡ്വാൻസ്‌ഡ്‌ സ്റ്റഡി ഇൻ എജ്യൂക്കേഷൻ ഹാളിലായിരുന്നു മത്സരം. കാഴ്‌ച പരിമിതരായ 15 പേരും ശേഷിയുള്ള 15 പേരും തമ്മിലായിരുന്നു മത്സരം.
മൂന്നു മണിക്കുറോളം നീണ്ട ചെസ് പോരാട്ടങ്ങൾക്കൊടുവിൽ ഇരുടീമുകളും 7.5 പോയിന്റ്‌ വീതം നേടി സമനിലയിലായി. കാഴ്ചപരിമിതരിൽ കെ സത്യശീലൻ, മുഹമ്മദ് സാലി, ഷൈബു ടി, കെ ദിലീപ്, കെ മുസ്തഫ, വിബിൻ വിൽസൺ എന്നിവർ വിജയികളായപ്പോൾ മറുഭാഗത്ത്‌ നിന്ന്‌ ഇ യു അഹസ്, വി എസ് മനിൽ, മാളവിക പ്രിയേഷ്, സി എസ്‌ ദിൻഷ, വിനീത, എ സി വിശ്വനാഥൻ എന്നിവരും വിജയിച്ചു. ചെസ്‌ തൃശൂർ, സംസ്ഥാന ചെസ്‌  ടെക്‌നിക്കൽ കമ്മിറ്റി, കേരള ചെസ്‌ അസോസിയേഷൻ ഫോർ ദി ബ്ലൈൻഡും ചേർന്നാണ്‌ മത്സരം സംഘടിപ്പിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top