തൃശൂർ
അഡ്വാൻസ് കൈപ്പറ്റിയ ശേഷം സോളാർ സിസ്റ്റം സ്ഥാപിച്ചു നൽകാതിരുന്നതിനെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. മരത്താക്കരയിലുള്ള സ്റ്റാൻഡേർഡ് സെറാമിക്സിന്റെ മാനേജിങ് പാർട്ണർ വി ഐ കുരുവിള ഫയൽ ചെയ്ത ഹർജിയിലാണ് വിധി. പാലക്കാടുള്ള ഓക്സ്ബെൻ ടെക്‌നോളജീസിന്റെ മാനേജിങ് പാർട്ണർ ആലത്തൂർ കളരിക്കൽ വീട്ടിൽ സ്റ്റാലിൻ, പാർട്ണർ കൊണ്ടാഴി മുല്ലപ്പിള്ളി വീട്ടിൽ രാജീവ് എന്നിവർക്കെതിരെയാണ് വിധി. അഡ്വാൻസ് കൈപ്പറ്റിയ ഒരു ലക്ഷം രൂപയും 2020 ജനുവരി 16 മുതൽ ഒമ്പത് ശതമാനം പലിശയും നഷ്ടപരിഹാരമായി 10,000 രൂപയും ചെലവിലേക്ക് 5000 രൂപയും നൽകാനാണ് തൃശൂർ ഉപഭോക്തൃകോടതി പ്രസിഡന്റ് സി ടി സാബു, മെമ്പർമാരായ എസ് ശ്രീജ, ആർ റാം മോഹൻ എന്നിവർ വിധിച്ചത്. ഹർജിക്കാരനുവേണ്ടി അഡ്വ.എ ഡി ബെന്നി ഹാജരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..