03 November Sunday
റഷ്യ– ഉക്രയ്ൻ യുദ്ധം

സന്ദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നോർക്ക

സ്വന്തം ലേഖകൻUpdated: Wednesday Aug 21, 2024
തൃശൂർ
റഷ്യ– ഉക്രയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ട റഷ്യൻ സൈനികൻ തൃശൂർ സ്വദേശി സന്ദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെട്ട്‌ നോർക്ക.  മൃതദേഹം എത്രയും പെട്ടെന്ന്‌ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട്‌ തിങ്കളാഴ്‌ച സന്ദീപിന്റെ കുടുംബം കലക്ടർ അർജുൻ പാണ്ഡ്യന്‌ അപേക്ഷ നൽകിയിരുന്നു. അതിനുമുന്നേ  നോർക്ക നടപടി ആരംഭിച്ചിരുന്നു. കൊല്ലപ്പെട്ട വിവരം ലഭിച്ചപ്പോൾത്തന്നെ നോർക്ക ഇന്ത്യൻ എംബസിയെ ബന്ധപ്പെട്ട്‌ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളും ആരംഭിച്ചു. 
കൊല്ലപ്പെട്ടുവെന്ന്‌ ഉറപ്പിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികരേഖകൾ റഷ്യൻ സൈന്യമോ സർക്കാരോ കൈമാറിയിട്ടില്ല. ഇത്‌ ലഭിച്ചാൽ മാത്രമേ മൃതദേഹം ഇന്ത്യയിലേക്ക്‌ കൊണ്ടുവരാൻ കഴിയൂ.   ഔദ്യോഗിക രേഖകൾ ലഭിച്ചാൽ   റൊസ്‌തോവിലുള്ള സന്ദീപിന്റെ മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുവരാനുള്ള നടപടികളാരംഭിക്കും. റഷ്യൻ പൗരത്വവും സേനയിൽ അംഗമാണെന്നതും മൃതദേഹം കൊണ്ടുവരാൻ തടസ്സമാകില്ലെന്ന്‌ നോർക്ക സിഇഒ അജിത്‌ കൊളശേരി പറഞ്ഞു. 
      മോസ്‌കോയിൽ ഹോട്ടൽ ജോലിക്കെന്ന്‌ പറഞ്ഞ്‌ ഏപ്രിൽ രണ്ടിനാണ്‌ സന്ദീപ്‌ റഷ്യയിലേക്ക്‌ പോയത്‌. എന്നാൽ റഷ്യൻ പൗരത്വം സ്വീകരിച്ച്‌ സൈന്യത്തിൽ ചേരുകയായിരുന്നു. കഴിഞ്ഞ ദിവസമാണ്‌ പട്രോളിങ്ങിനിടെ ഉക്രെയ്‌ൻ ഷെല്ലാക്രമണത്തിൽ സന്ദീപടക്കം 12  അംഗ റഷ്യൻ സൈനികർ  കൊല്ലപ്പെട്ടത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top