17 September Tuesday
നിക്ഷേപം 2897.29 കോടി

അരലക്ഷം സംരംഭങ്ങൾ തൊഴിൽ 1,04,501

സ്വന്തം ലേഖകൻUpdated: Wednesday Aug 21, 2024
തൃശൂർ
തൃശൂർ ഇനി നിക്ഷേപകരുടെ സ്വന്തം നാട്.  രണ്ടരവർഷത്തിനകം ജില്ലയിൽ ആരംഭിച്ചത്‌ 50,327 സംരംഭങ്ങൾ. ഇതിലൂടെ 2897.29 കോടി രൂപയുടെ നിക്ഷേപവും 1,04,501 പേർക്ക്‌ തൊഴിലവസരവും ലഭിച്ചു. ഈ വർഷം ഇതുവരെ 26,467 സംരംഭങ്ങൾ ആരംഭിച്ചു. 1529.33 കോടി നിക്ഷേപവും 54,972 തൊഴിലവസരവും സൃഷ്ടിച്ചു.  ഉൽപ്പാദനമേഖലയിൽ 5064,സർവീസ്‌ രംഗത്ത്‌ 11,435, വ്യാപാര മേഖലയിൽ 9,968 സംരംഭങ്ങളാണ്‌ ആരംഭിച്ചത്‌. സംസ്ഥാനത്ത്‌   ഒരുവർഷം ഒരുലക്ഷം സംരംഭങ്ങൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ എൽഡിഎഫ്‌ സർക്കാർ  നടപ്പാക്കുന്ന  ഇയർ ഓഫ് എന്റർപ്രൈസസ്  മൂന്നാംപതിപ്പിലാണ്‌ ജില്ലയിൽ ചരിത്രനേട്ടം. സംസ്ഥാന സർക്കാരിന്റെ   സംരംഭക സൗഹൃദ സമീപനമാണ്‌  കൂടുതൽ നിക്ഷേപകർക്ക് സംരംഭങ്ങൾ ആരംഭിക്കാൻ പ്രചോദനമായത്‌.   2023–-24 വർഷം  9737 സംരംഭങ്ങൾ ആരംഭിച്ചു. ഇതിലൂടെ 615.54 കോടി രൂപയുടെ നിക്ഷേപവും 19,993 തൊഴിലവസരവും ഉണ്ടായി. 2022–-23 വർഷം 14,123 സംരംഭങ്ങൾ ആരംഭിച്ചതു വഴി 29,536 പേർക്ക്‌ തൊഴിൽ ലഭിച്ചു. 752.42 കോടിയാണ്‌ നിക്ഷേപം. 
സംരംഭകരെ സഹായിക്കാൻ  വ്യവസായ വകുപ്പിന്‌ കീഴിൽ ജില്ലാതലത്തിലും താലൂക്കുകളിലും  ഇൻവെസ്‌റ്റ്‌മെന്റ്‌ പ്രൊമോഷൻ സെല്ലുകൾ രൂപീകരിച്ചിട്ടുണ്ട്‌. ഒരു കോടിക്കുമുകളിൽ നിക്ഷേപമുള്ള സംരംഭങ്ങൾക്ക്‌ താലൂക്ക്‌ തലത്തിലും അഞ്ചുകോടിക്കുമുകളിലുള്ളവയ്‌ക്ക്‌  ജില്ലാ തലത്തിലും  പ്രത്യേക പരിഗണന നൽകും.  ജില്ലാ–- താലൂക്ക്‌ തലങ്ങളിൽ   ഉദ്യോഗസ്ഥർക്ക്‌  പ്രത്യേക ചുമതലയുണ്ട്‌. ഇവർ സംരംഭകരെ നേരിൽക്കണ്ട്‌  മാർഗനിർദേശങ്ങൾ നൽകും. 
ലൈസൻസ്‌ ലഭിക്കുന്നതിനും വായ്‌പകൾ ലഭിക്കുന്നതിനും  മറ്റു വകുപ്പുകളിലെ തടസ്സങ്ങൾ നീക്കാനും സഹായിക്കും. സഹായത്തിന്‌ എംഎസ്എംഇ ക്ലിനിക്കുകൾ  പ്രവർത്തിക്കുന്നുണ്ട്. ഉൽപ്പന്നങ്ങളുടെ വിപണനം  മെച്ചപ്പെടുത്തുന്നതിനുള്ള പിന്തുണയും കേരള ബ്രാൻഡിങ് നൽകുന്നതിനും വഴിയൊരുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top