ചെറുതുരുത്തി
കാലവർഷം ശക്തമായപ്പോൾ രൗദ്രഭാവംപൂണ്ടൊഴുകിയ ഭാരതപ്പുഴ വെയിലൊന്നുദിച്ചപ്പോൾ വറ്റി വരണ്ടു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കു മുമ്പ് മഴ ശക്തി പ്രാപിച്ചപ്പോൾ ഇരു കരകളും കവിഞ്ഞൊഴുകിയ പുഴയിൽ ഇപ്പോൾ പകുതി പോലും വെള്ളമില്ല. നീരൊഴുക്ക് നന്നേ കുറഞ്ഞു. ചെറുതുരുത്തി കൊച്ചിൻ പാലത്തിന് താഴെ തടയണയുള്ളതു കൊണ്ടു മാത്രം കുറച്ച് വെള്ളം അവശേഷിക്കുന്നു. തടയണ കഴിഞ്ഞാൽ പിന്നെ കൊടും വേനലിനെ ഓർമിപ്പിക്കും വിധം വറ്റി വരണ്ട് ഒരു നീർച്ചാലു മാത്രമായി ഒഴുകുകയാണ് നിള. മഴ മാറിയാൽ മണൽ പ്പരപ്പിലെ നീർച്ചാലുമാത്രമായി മാറുകയാണ് നിള. തുലാമഴ ശക്തി പ്രാപിച്ചാൽ മാത്രമേ വരും വേനലിൽ കുടിവെള്ള ക്ഷാമത്തിന് പരിഹാരമുണ്ടാവൂ. മുൻ വർഷങ്ങളിൽ രൂക്ഷമായ ജലദൗർലഭ്യം കാരണം മലമ്പുഴ അണക്കെട്ടിൽനിന്നും വെള്ളം തുറന്നു വിടാറാണ് പതിവ്. ഇക്കഴിഞ്ഞ മെയ് മാസത്തിലും മലമ്പുഴ ഡാമിലെ വെള്ളം തുറന്നു വിട്ടാണ് കുടിവെള്ള ക്ഷാമം പരിഹരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..