22 December Sunday

കർഷക സംഘം 
ജില്ലാ ജാഥ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

കർഷകസംഘം ജില്ലാ ജാഥ സമാപന പൊതുയോഗം ചേർപ്പ് ഊരകത്ത് മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ 
വന്യമൃഗ അക്രമണങ്ങൾക്കെതിരെ വനം -വന്യജീവി നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട്‌ കിസാൻസഭ നേതൃത്വത്തിൽ 25ന് പാർലമെന്റ്‌ ധർണയും പറവട്ടാനി ഫോറസ്റ്റ്‌ ചീഫ്‌ കൺസർവേറ്റർ ഓഫീസ് ഉപരോധവും സംഘടിപ്പിക്കും. സമരത്തിന്റെ പ്രചാരണാർഥം കർഷക സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജാഥ സമാപിച്ചു. വെള്ളിയാഴ്‌ച രാവിലെ തൃശൂർ കോർപറേഷൻ ഓഫീസ്‌ പരിസരത്ത്‌ നിന്നാരംഭിച്ച ജാഥ  ഊരകത്ത് സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റൻ കർഷക സംഘം ജില്ലാ സെക്രട്ടറി എ എസ്‌ കുട്ടി, വൈസ് ക്യാപ്റ്റൻ ജില്ലാ പ്രസിഡന്റ്‌ പി ആർ വർഗീസ്, മാനേജർ ജില്ലാ ട്രഷറർ ടി എ രാമകൃഷ്ണൻ, എം എം അവറാച്ചൻ, കെ വി സജു, പി ഐ സജിത, എം ബാലാജി, സെബി ജോസഫ്‌, കെ രവീന്ദ്രൻ, ഗീതാ ഗോപി, എം എ ഹാരീസ്‌ ബാബു, എം ശിവശങ്കരൻ, ഉണ്ണികൃഷ്‌ണൻ കുറ്റിപ്പറമ്പിൽ, രജനി ബാബു, കെ വി രവീന്ദ്രൻ, ടി ജി ശങ്കരനാരായണൻ, എം എസ്‌ മോഹനൻ, എ എസ്‌ ദിനകരൻ, കെ എസ്‌ മോഹൻദാസ്‌  എന്നിവർ സംസാരിച്ചു.
തൃശൂരിൽ കെ ആർ ഗോപിനാഥൻ അധ്യക്ഷനായി. കുന്നംകുളത്ത്‌ കെ കൊച്ചനിയനും ചാവക്കാട്‌ എ ഡി ധനീപും കാഞ്ഞാണിയിൽ വി എൻ സുർജിത്തും തൃപ്രയാറിൽ എം ആർ ദിനേശനും എസ്‌എൻ പുരത്ത്‌  കെ കെ അബീദലിയും വെള്ളാങ്കല്ലൂരിൽ കെ അരവിന്ദനും ഇരിങ്ങാലക്കുടയിൽ കെ ജെ ജോൺസനും അധ്യക്ഷരായി.  ഊരകത്ത് നടന്ന സമാപന യോഗം കർഷക സംഘം സംസ്ഥാന എക്സി. അംഗം മുരളി പെരുനെല്ലി എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. പി കെ ലോഹിതാക്ഷൻ അധ്യക്ഷനായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top