19 December Thursday

ഡിവൈഎഫ്‌ഐ പ്രതിഷേധ സദസ്സ്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

ഡിവൈഎഫ്ഐ പ്രതിഷേധ സദസ്സ് എൻ രാജൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
വയനാട് ചൂരൽമല ദുരിതബാധിതർക്ക് ലഭിക്കേണ്ട കേന്ദ്രസഹായം ഇല്ലാതാക്കാൻ പുനരധിവാസ പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കാൻ വ്യാജ വാർത്തകൾ സൃഷ്ടിക്കുന്ന മാധ്യമങ്ങൾക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.
എഴുത്തുകാരൻ എൻ രാജൻ പ്രതിഷേധ സദസ്സ്‌ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ കെ എസ് സെന്തിൽകുമാർ അധ്യക്ഷനായി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി വി പി ശരത്പ്രസാദ്, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ഹസൻ മുബാറക്ക്, ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം റോസൽ രാജ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top