26 December Thursday

"ടുഗദര്‍ ഫോര്‍ തൃശൂര്‍' പദ്ധതിക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023
തൃശൂർ
ജില്ലയിലെ അതിദരിദ്ര കുടുംബങ്ങൾക്ക് ആഹാരം ഉറപ്പാക്കുന്ന "ടുഗെതർ ഫോർ തൃശൂർ' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു. പദ്ധതിയുടെ ലോഗോ മന്ത്രി കെ രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, കലക്ടർ വി ആർ കൃഷ്ണതേജ എന്നിവർ ചേർന്ന് പ്രകാശിപ്പിച്ചു. 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് അധ്യക്ഷനായി. ജില്ലയിലെ 4743 അതിദാരിദ്ര്യ കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ സഹായഹസ്തം ലഭിക്കുക. 
സൗജന്യ റേഷനു പുറമേ പ്രതിമാസം ഏകദേശം 700 രൂപയുടെ പലവ്യഞ്ജന കിറ്റും പദ്ധതിപ്രകാരം ലഭിക്കും. കലക്ടർ വി ആർ കൃഷ്ണതേജ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മഞ്ജുള അരുണൻ, പി എം അഹമ്മദ്, വി എസ് പ്രിൻസ്, അതിദാരിദ്ര്യ നിർമാർജന പദ്ധതി ജില്ലാ നോഡൽ ഓഫീസർ സറീന എ റഹ്‌മാൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top