29 December Sunday

ബാലചന്ദ്രൻ വടക്കേടത്തിന് 
വിട നൽകി നാട്

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

ബാലചന്ദ്രൻ വടക്കേടത്തിന് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നു

നാട്ടിക

സാഹിത്യ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്തിന് വിട നൽകി ജന്മനാട്. മലയാള സാഹിത്യലോകത്ത് പുതിയ ദിശാബോധം നൽകിയ ബാലചന്ദ്രൻ വടക്കേടത്തിന്റെ  മൃതദേഹം  തൃപ്രയാറുള്ള തറവാട്ടുവളപ്പിൽ സംസ്കരിച്ചു. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകൾ നടന്നത്.ശനിയാഴ്ച പുലർച്ചെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃപ്രയാറിലെ വീട്ടിലും തൃശൂർ സാഹിത്യ അക്കാദമിയിലും പൊതുദർശനത്തിന് വച്ച ശേഷം ഞായറാഴ്ച പകൽ 10.30ന്‌ സംസ്കാരം നടത്തി. മകൻ കൃഷ്ണ ചന്ദ്രൻ ചിതക്ക് തീ കൊളുത്തി. മന്ത്രി  ആർ ബിന്ദു, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, വി എം സുധീരൻ തുടങ്ങി രാഷട്രീയ സാംസ്കാരിക രംഗത്തെ നിരവധി പേർ അന്ത്യോപചാരമർപ്പിച്ചു.സംസ്കാര ചടങ്ങുകൾക്ക് ശേഷം നാട്ടിക ശ്രീ നാരായണ ഹാളിൽ സർവകക്ഷി അനുശോചന യോഗം ചേർന്നു. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ്‌ എം ആർ ദിനേശൻ, ടി എൻ പ്രതാപൻ, കെ എ വിശ്വംഭരൻ, ജോസ് വള്ളൂർ, പ്രൊഫ. കെ യു അരുണൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top