തൃശൂർ
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റിയുടെയും പരിദ് പ്രൊഡക്ഷൻ സെന്ററിന്റേയും നേതൃത്വത്തിൽ "പച്ച’ ഊർജ ക്യാമ്പയിന് തുടക്കം. ഇതിന്റെ ഭാഗമായി തൃശൂർ പരിസര കേന്ദ്രത്തിൽ നടന്ന ഊർജ കൺവൻഷനിൽ പരിഷത്ത് ജില്ലാ പ്രസിഡന്റ് പ്രൊഫ. സി വിമല അധ്യക്ഷയായി. പരിഷത് പ്രൊഡക്ഷൻ സെന്റർ എൻജിനിയർ അരുൺ കുമാർ, കെഎസ്ഇബി സർക്കിൾ എഇ ജെയിംസ് ടി പോൾ, പിപിസി മാർക്കറ്റിങ് മാനേജർ സി പി സുഭാഷ്, പരിഷത്ത് ജില്ലാ സെക്രട്ടറി അഡ്വ. ടി വി രാജു, ട്രഷറർ പി രവീന്ദ്രൻ, ജോ.സെക്രട്ടറി സോമൻ കാര്യാട്ട് എന്നിവർ സംസാരിച്ചു. ഊർജ സംരക്ഷണത്തിന്റെയും പാരമ്പര്യേതര ഊർജസ്രോതസുകൾ പ്രയോജനപ്പെടുത്തേണ്ടതിന്റെയും ആവശ്യകത ജില്ലയിലാകെ പ്രചരിപ്പിക്കുകയാണ് ക്യാമ്പയിൻ ലക്ഷ്യം വെക്കുന്നത്. ഫെബ്രുവരി 14 വരെയാണ് പരിപാടി. 1000 വീടുകളിലായി 3000 കിലോവാട്ട് സോളാർ നിലയം സ്ഥാപിക്കും. മേഖലാ ഊർജ കൺവൻഷനുകൾ, പ്രാദേശിക ഊർജ ക്ലാസുകൾ, ജില്ലാ ഊർജ സെമിനാർ, വിദ്യാർഥികൾക്കായി ഊർജ പ്രശ്നോത്തരി, ഊർജചിത്രരചനാ മത്സരം, ലേഖനം മത്സരം, ചെറു വിഡിയോ നിർമാണ മത്സരം എന്നിവയും സംഘടിപ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..