22 December Sunday

കുഞ്ഞു മനസ്സുകളും പറയുന്നു; മാമൻ തന്നെ ജയിക്കും

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

എൽഡിഎഫ്‌ സ്ഥാനാർഥി യു ആർ പ്രദീപിനെ കുട്ടികൾ പൂക്കൾ നൽകി സ്വീകരിക്കുന്നു

തിരുവില്വാമല 

എൽഡിഎഫ്‌ സ്ഥാനാർഥി യു ആർ പ്രദീപ്‌ പാമ്പാടിയിലെത്തുന്നത്‌ കാത്ത്‌  മൂന്നു കൊച്ചുമിടുക്കികൾ നിൽപ്പുണ്ടായിരുന്നു. വോട്ടഭ്യർഥനയുമായെത്തിയ സ്ഥാനാർഥിയെ സ്വീകരിക്കാനെത്തിയതായിരുന്നു കെ അഞ്ജന, നിബിഷ നിബിൻ, കെ ആരതി കൃഷ്ണ എന്നിവർ. പാമ്പാടി ഐവർമഠം രമേശ് കോരപ്പത്തിന്റെ ഓഫീസിൽ എത്തുമ്പോൾ പൂക്കൾ നൽകി സ്വീകരിക്കാനായി ഇവർ  മുൻനിരയിൽ സ്ഥാനം പിടിച്ചിരുന്നു. കണ്ടമാത്രയിൽ റോസാപ്പൂ കൈമാറി അഞ്ജന പറഞ്ഞു.‘‘-ചേലക്കരയിൽ മാമ്മൻതന്നെ വിജയിക്കും‘‘. 
കുട്ടികളുടെ സ്‌നേഹവാത്സല്യത്തിൽ സ്ഥാനാർഥിക്കും അഭിമാനം. ഐവർമഠം രമേശ് കോരപ്പത്ത് സ്ഥാനാർഥിയെ ഷാളണിയിച്ച് സ്വീകരിച്ചു. എത്തിയവരെ അഭിസംബോധനചെയ്ത് ചെറു പ്രസംഗം. കിട്ടിയ ഇടവേളയിൽ ചായ കുടിച്ച്‌ അഭിവാദ്യമർപ്പിച്ച്  മടക്കം. ശേഷം നിളാതീരത്തെ ഐവർമഠം പൊതുശ്മശാനത്തിലെ തൊഴിലാളികളുടെ അടുത്തെത്തി വോട്ടഭ്യർഥിച്ചു. പിന്നെ ഐവർമഠം കൃഷ്ണപ്രസാദ് വാര്യരുടെ തൊഴിലിടത്തേക്ക്. 
അവിടെയും കുറച്ച്‌ സമയം ചെലവഴിച്ചശേഷം കൊല്ലാക്കൽ ഭാഗത്തെ കല്യാണവീട്ടിലേക്ക്. നവവധൂവരന്മാരായ മന്യയ്ക്കും സന്ദീപിനും മംഗളാശംസകൾ നേർന്ന് മടക്കം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top