22 December Sunday

കാണാതായ വിദ്യാര്‍ഥിനി
മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024
ചാലക്കുടി
കൊല്ലം കരുനാഗപ്പിള്ളിയിൽനിന്ന്‌ കാണാതായ വിദ്യാർഥിനിയെ മുരിങ്ങൂർ ധ്യാനകേന്ദ്രത്തിൽ കണ്ടെത്തി. 18നാണ് വിദ്യാർഥിനിയെ  കാണാതായത്. തുടർന്ന് രക്ഷിതാക്കൾ കരുനാഗപ്പിള്ളി പൊലീസിൽ പരാതി നൽകി.   പരീക്ഷയിൽ മാർക്ക് കുറഞ്ഞത് സംബന്ധിച്ച് വിദ്യാർഥിനിയും അമ്മയും തമ്മിൽ വഴക്കിട്ടതായി പറയുന്നു. ഇതിൽ വിഷമിച്ചാണ് വീടുവിട്ടത്. കരുനാഗപ്പിള്ളി പൊലീസ് നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങളിൽനിന്ന്‌ വിദ്യാർഥിനി സ്‌കൂട്ടറിൽ യാത്ര ചെയ്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയതായി വിവരം ലഭിച്ചു. ട്രെയിൻ മാർഗം തൃശൂരിലെത്തിയ കുട്ടി പിന്നീട് മുരിങ്ങൂർ ധ്യാനകേന്ദ്രത്തിലെത്തുകയായിരുന്നു. ഇതിനു മുമ്പും കുട്ടി മുരിങ്ങൂർ ധ്യാനകേന്ദ്രത്തിലെത്തിയിട്ടുണ്ട്.  കൊരട്ടി പൊലീസ് ധ്യാനകേന്ദ്രത്തിലെത്തി കുട്ടിയെ കണ്ടെത്തുകയായിരുന്നു. വിദ്യാർഥിനിയെ പിന്നീട് കരുനാഗപ്പിള്ളി പൊലീസിന് കൈമാറി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top