തൃശൂർ
സൈനിക റിക്രൂട്ട്‌മെന്റ് റാലി ഫെബ്രുവരി ഒന്ന് മുതൽ ഏഴ് വരെ കോർപറേഷൻ സ്റ്റേഡിയം, ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിൽ നടക്കും. സൗകര്യങ്ങൾ ഒരുക്കുന്നതിന് കലക്ടർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ യോഗം ചേർന്നു.
പാലക്കാട്, മലപ്പുറം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെയും മാഹി, ലക്ഷദ്വീപ് കേന്ദ്ര ഭരണപ്രദേശങ്ങളിലേയും ഏകദേശം 3500 ഉദ്യോഗാർഥികൾ റാലിയിൽ പങ്കെടുക്കും. റാലിയുടെ സുഗമമായ നടത്തിപ്പിന് സൗകര്യങ്ങൾ ഒരുക്കാൻ കലക്ടർ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
റാലിയിൽ പങ്കെടുക്കേണ്ട തീയതിയും സമയവും ഉദ്യോഗാർഥികളെ നേരിട്ട് അറിയിക്കുമെന്ന് എആർഒ ഡയറക്ടർ കേണൽ രംഗനാഥ് പറഞ്ഞു. 2024 ഏപ്രിൽ 22 മുതൽ മെയ് മൂന്നുവരെ നടത്തിയ എഴുത്തുപരീക്ഷയിൽ തെരഞ്ഞെടുക്കപ്പെട്ടവർക്കായാണ് റാലി. അഞ്ചു വർഷത്തിനു ശേഷമാണ് തൃശൂരിൽ സൈനിക റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നത്.
സബ് കലക്ടർ അഖിൽ വി മേനോൻ, എഡിഎം ടി മുരളി, എസിപി എൻ എസ് സലീഷ് , ജില്ലാ സൈനിക ക്ഷേമ ഓഫീസർ ടി സുരേഷ് കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..