23 December Monday

സ്‌കൂൾ ഗ്രൗണ്ട് ലഭ്യമാക്കാനുള്ള നടപടി ഊര്‍ജിതമാക്കും

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

നായരങ്ങാടി എംആര്‍എസ് സ്‌കൂളില്‍ സന്ദര്‍ശനം നടത്തിയ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ കുട്ടികളുമായി സൗഹൃദം പങ്കിടുന്നു

ചാലക്കുടി
നായരങ്ങാടി എംആർഎസ് സ്‌കൂളിൽ ഗ്രൗണ്ട് ലഭ്യമാക്കാനുള്ള നടപടി ഊർജിതമാക്കുമെന്ന്  കലക്ടർ അർജുൻ പാണ്ഡ്യൻ. പട്ടികവർഗ വികസന വകുപ്പ്‌ കീഴിൽ ചാലക്കുടി നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന സ്‌കൂളിൽ അഞ്ചാം ക്ലാസ്സ് മുതൽ 12 വരെയുള്ള ക്ലാസുകളിലായി 320 കുട്ടികളാണ് താമസിച്ച് പഠിക്കുന്നത്. കലക്‌ടറായി ചുമതലയേറ്റ ശേഷമുള്ള അദ്യ ഫീൽഡ് വിസിറ്റായിരുന്നു എംആർഎസിലേത്. സ്‌കൂൾ പ്രിൻസിപ്പൽ ആർ രാഗിണി, പ്രധാനധ്യാപകൻ കെ ബി ബെന്നി, സൂപ്രണ്ട് കെ എൻ മൃദുല എന്നിവരിൽ കലക്ടർ സ്‌കൂൾ പ്രവർത്തനം ചോദിച്ചറിഞ്ഞു. ഇതിനിടെയാണ് സ്‌കൂളിന് ഗ്രൗണ്ട്‌ വേണമെന്ന ആവശ്യം ഉയർന്നത്. ഡിഎഫ്ഒയോട് സ്ഥലപരിശോധന നടത്തി ഗ്രൗണ്ട് ലഭ്യമാക്കാനുള്ള നടപടി ഊർജിതമാക്കാൻ നിർദേശം നല്കി. ചാലക്കുടി ഡിഎഫ്ഒ എം വെങ്കിടേശ്വരൻ, പട്ടികവർഗ വികസന ഓഫീസർ ഹെറാൾഡ് ജോൺ, പരിയാരം പ്രൊബേഷറി റേഞ്ച് ഓഫീസർ അനൂപ് സ്റ്റീഫൻ എന്നിവരും കലക്ടർക്കൊപ്പമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top