08 September Sunday
ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

അർജുനെ രക്ഷിക്കാൻ 
മുട്ടുകുത്തി പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2024

അർജുനെ രക്ഷിക്കുന്നതിനായി നടത്തുന്ന ദൗത്യം വൈകുന്നതിൽ പ്രതിഷേധിച്ച്‌ ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തൃശൂരിൽ മുട്ടുകുത്തി പ്രതിഷേധിക്കുന്നു

തൃശൂർ 
കർണാടക അങ്കോളയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ രക്ഷിക്കുന്നതിനുള്ള ദൗത്യം വൈകുന്നതിൽ പ്രതിഷേധിച്ച്‌ ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തൃശൂരിൽ മുട്ടുകുത്തി സമരം നടത്തി. ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ പി കെ ജോൺ ഉദ്ഘാടനം ചെയ്തു. ഷീരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള രക്ഷാദൗത്യം മന്ദഗതിയിലാണ്‌. ആറാം ദിനമായിട്ടും അർജുനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കർണാടക സർക്കാരിന് വീഴ്ചയുണ്ടായതായി പ്രതിഷേധക്കാർ പറഞ്ഞു. സെക്രട്ടറി പി ആർ ശരവണൻ, പി ജെ വർഗീസ് എന്നിവരും സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top