18 November Monday

മസാജ്‌ സെന്റർ മറവിൽ
പെൺവാണിഭം: 2 പേർ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2024
കുന്നംകുളം 
മസാജ് സെന്ററിന്റെ മറവിൽ പെൺവാണിഭം നടത്തിയ 2പേർ   അറസ്റ്റിൽ. കറുകപുത്തൂർ പുലാമന്തോൾ വളപ്പിൽ വീട്ടിൽ അബി സലീത്ത് (33), റിസപ്ഷനിസ്റ്റ് ഷൊർണൂർ വാഴയിൽ കല്ലിപ്പാടം വിഷ്ണു (22) എന്നിവരെയാണ് കുന്നംകുളം സിഐ യു കെ ഷാജഹാനും സംഘവും അറസ്റ്റ് ചെയ്തത്.
 മസാജ്‌ സെന്റർ ഉടമ കണ്ണൂർ മുണ്ടയാംപറമ്പ് എലപളത്തൂർ വീട്ടിൽ രതീഷി (35) നെതിരെയും    കേസെടുത്തു. ഇയാൾ ഒളിവിലാണ്.  
കുന്നംകുളം ട്രഷറി റോഡിലെ ലിവ എസൻസ് സ്പാ  സ്ഥാപനത്തിന്റെ മറവിലാണ് പെൺവാണിഭം നടത്തിയിരുന്നത്. 
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ദിവസങ്ങളായി സ്ഥലം നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് ബുധനാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് സ്ഥാപനത്തിലെ രണ്ടു പേരും, ഇവിടേക്കെത്തിയ രണ്ടുപേരും പിടിയിലായത്.  ലോഡ്ജ് ഉടമയുടെ മകനേയും ജീവനക്കാരനേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവ സമയം കേന്ദ്രത്തിൽ 20 വയസിനും 25 വയസിനുമിടയിലുള്ള നാല് യുവതികളും രണ്ടു പുരുഷൻമാരും ഉണ്ടായിരുന്നു. ലിവാ ടവറിലാണ്  കേന്ദ്രം പ്രവർത്തിച്ചിരുന്നത്. 
ഗുരുവായൂർ എസിപി ടി എസ് സിനോജിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് റെയ്ഡ്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top