ചാലക്കുടി
നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അങ്കണവാടി വർക്കർ അഭിമുഖം നിയവിരുദ്ധമാണെന്നാരോപിച്ച് പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിച്ചു.
കൗൺസിൽ തീരുമാനപ്രകാരം രൂപീകരിക്കേണ്ട ഇന്റർവ്യൂ ബോർഡ് കൗൺസിൽ അറിയാതെയാണ് രൂപീകരിച്ചത്. ഇന്റർവ്യൂ ബോർഡിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുൾപ്പെടെ മുഴുവൻ അംഗങ്ങളും കോൺഗ്രസുകാരാണ്. കോൺഗ്രസ് നേതാക്കളെ മാത്രം ഉൾപ്പെടുത്തി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇന്റർവ്യൂ നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
സ്വന്തക്കാർക്കും ഇഷ്ടക്കാർക്കും ജോലി നൽകാനായാണ് കൗൺസിൽ പോലുമറിയാതെ ഇന്റർവ്യൂ ബോർഡിൽ കോൺഗ്രസുകാരെ തിരുകി ക്കയറ്റിയിരിക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രതിപക്ഷ ലീഡർ സി എസ് സുരേഷ്, വി ജെ ജോജി, ബിജി സദാനന്ദൻ, ബിന്ദു ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..